Latest NewsNewsIndia

വി​വാ​ഹം കൂ​ടാ​ന്‍ 100 എം​എ​ല്‍​എ​മാ​ര്‍ കൂ​ട്ട അ​വ​ധി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ്: സംസ്ഥാനത്തുടനീളമായി നടക്കുന്ന കൂട്ട വി​വാ​ഹ​ച​ട​ങ്ങു​ക​ളി​ല്‍ പങ്കെടുക്കാൻ എം​എ​ല്‍​എ​മാ​ര്‍ കൂ​ട്ട​ത്തോ​ടെ അ​വ​ധി​യെ​ടു​ത്തു. സ്പീ​ക്ക​റോ​ട് അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട​ത് ആ​ന്ധ്ര പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ 100 എം​എ​ല്‍​എ​മാ​രാ​ണ്. അ​വ​ധി അ​പേ​ക്ഷ സ്പീ​ക്ക​ര്‍ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​ന്ധ്ര പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം പ്ര​തി​ഫ​ലം പ​റ്റു​ന്ന എം​എ​ല്‍​എ​മാ​ര്‍. ഇ​വ​ര്‍ വേ​ത​ന​മാ​യി മാ​സം ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​ത​യാ​ണ് വാ​ങ്ങു​ന്ന​ത്.

മാ​ര്‍​ഗ​ശീ​ര്‍​ഷ മാ​സ​ത്തി​ലാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ വി​വാ​ഹ​ങ്ങ​ള്‍ ഏ​റ്റ​വു​മ​ധി​കം ന​ട​ക്കു​ന്നത്​. ഈ ​മാ​സ​ത്തി​ലെ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ വെ​ള്ളി മു​ത​ല്‍ ഞാ​യ​ര്‍ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് വ​രു​ന്ന​ത്.1.2 ല​ക്ഷം വി​വാ​ഹ​ങ്ങ​ള്‍ ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എം​എ​ല്‍​എ​മാ​ര്‍ ഈ ​വി​വാ​ഹ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​വ​ധി​യെ​ടു​ത്ത​ത്.

സ​ഭ ഈ ​മാ​സം ഒ​ന്നു​മു​ത​ല്‍ 30 വ​രെ സ​മ്മേ​ളി​ക്കാ​നാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ തീ​രു​മാ​നം. എ​ന്നാ​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ഡി​പി​യി​ലെ 100 എം​എ​ല്‍​എ​മാ​ര്‍ സ്പീ​ക്ക​റോ​ട് അ​വ​ധി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ അ​വ​ധി​യി​ല്‍ പോ​കു​ന്ന​തി​നു പ​ക​ര​മാ​യി സ​ഭ കൂ​ടു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചു​കൊ​ള്ളാ​ന്‍ എം​എ​ല്‍​എ​മാ​ര്‍ അ​വ​ധി അ​പേ​ക്ഷ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

shortlink

Post Your Comments


Back to top button