Latest NewsNewsGulf

സൗദിയില്‍ പുതു ചരിത്രം രചിച്ച് അമാല്‍ ബാസിയാ

ദുബായ്: സൗദിയില്‍ പുതു ചരിത്രം രചിച്ച് അമാല്‍ ബാസിയാ. സ്ത്രീകള്‍ക്കു സൗദിയില്‍ ഇതു വരെ നേടാന്‍ സാധിക്കാത്ത പുതു നേട്ടമാണ് അമാല്‍ ബാസിയാ സ്വന്തമാക്കിയത്. സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ ക്രോസ്ഫീറ്റ് വനിതാ കോച്ചാണ് അമാല്‍ ബാസിയാ. ഇതു വരെ ജിമ്മില്‍ പരിശീലിപ്പിക്കാനായി ഒരു വനിതാ കോച്ചുംസൗദിയില്‍ ഇല്ലായിരുന്നു. 40 വയസുള്ള അമ്മയായ അമാല്‍ ബാസിയാ സ്ത്രീകളുടെ ആരോഗ്യ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നേട്ടമാണ് സ്വന്തമാക്കിയത്.

കൃത്യമായ സമയം ഇതാണ് അമാല്‍ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. ആരോഗ്യം ഒരു ദീര്‍ഘകാല നിക്ഷേപമാണ്. ഞാന്‍ അതില്‍ നേരെത്ത നിക്ഷേപം നടത്തിയതില്‍ സന്തോഷം തോന്നുന്നു. ഒരു ദിവസം എനിക്ക് മുന്നില്‍ നിന്ന് നയിക്കാനും എന്റെ തലമുറയിലും അടുത്ത തലമുറയിലും സ്ത്രീകള്‍ക്ക് ശക്തി നല്‍കാനും സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയില്‍ ജനിച്ചു വളര്‍ന്ന അമാല്‍ പുരുഷന്മാര്‍ക്കു ആധിപത്യമുള്ള ഈ മേഖലയില്‍ പ്രവേശിച്ചത് ഒരു ദശാബ്ദം മുമ്പാണ്.നിക്ഷേപക മാനേജര്‍ എന്ന നിലയില്‍ ബാങ്കിങ് മേഖലയാണ് അമാല്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സമയത്താണ് ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാകുന്ന ഏതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നു അവര്‍ക്കു തോന്നതിയത്.

സൗദി അറേബ്യയിലെ സ്ത്രീകള്‍ക്ക് ആരോഗ്യവും ഫിറ്റ്‌നസും നല്‍കാനായി സൗകര്യമൊന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ട് ഞാന്‍ വീട്ടില്‍ ഒരു ചെറിയ സ്വകാര്യ ഫിറ്റ്‌നസ് സ്റ്റുഡിയോ സ്ഥാപിച്ചു അമാല്‍ ഓര്‍മിക്കുന്നു. തിരക്കേറിയ ഷെഡ്യൂളും അതിനു പുറമെ രണ്ടു ആണ്‍കുട്ടികളെ വളര്‍ത്തതിനു ഇടയിലും ഇതിനു സമയം കണ്ടെത്തുക പ്രയാസകരമായിരുന്നു.

‘പക്ഷേ, ഞാന്‍ എന്താണ് എനിക്ക് വേണ്ടതെന്നു തീരുമാനിച്ചു. എന്റെ ഫിറ്റ്‌നസ് സെന്ററില്‍ പരിശീലനം നേടുന്നതിനായി എന്റെ ചെറുപ്പക്കാരായ ചില സുഹൃത്തുക്കളെ ഞാന്‍ ക്ഷണിച്ചു. വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെയായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശീലനം നടത്തിയിരുന്നത്. മുഴുവന്‍ സമയ ജോലിയും കാരണം സമയമാറ്റം പ്രയാസകരമായിരുന്നു. രണ്ട് വര്‍ഷം ഇങ്ങനെ മുന്നോട്ട് പോയി. പിന്നീട് ഞാന്‍ ഒരു മുഴുവന്‍ സമയ ഫിറ്റ്‌നസ് കോച്ചായി മാറി. 25 വനിതകളെ മാത്രമാണ് ഞാന്‍ പരിശീലിപ്പിക്കുന്നത് അമാല്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button