Latest NewsIndia

വേശ്യാവൃത്തിക്കായി വിൽക്കാൻ ശ്രമിച്ച പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷപ്പെടുത്തി

ന്യൂ ഡൽഹി ; വിൽക്കാൻ ശ്രമം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് രക്ഷെപ്പടുത്തി.  ബി​ഹാ​റി​ല്‍​നി​ന്നു ഡ​ല്‍​ഹി​യി​ലെ​ത്തി​ച്ച് 3.5 ല​ക്ഷം രൂ​പ​യ്ക്കു വിൽക്കാൻ ശ്രമിച്ച പെൺകുട്ടിയെ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന  എത്തിയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ശേഷം ഇടപാടുകാരെ പിടികൂടി.

വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ല്‍​കി ഇ​ട​പാ​ടു​കാ​രി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തിക്കുകയായിരുന്നു. പിന്നട് ഇയാൾ പെ​ണ്‍​കു​ട്ടി​യെ മാം​സ​വ്യാ​പാ​ര​ത്തി​ലേ​ക്കു നി​ര്‍​ബ​ന്ധി​ച്ചു ത​ള്ളി​വി​ടു​ക​യും ശേഷം പെ​ണ്‍​കു​ട്ടി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കുകയുമായിരുന്നു. വേ​ശ്യാ​ല​യ ന​ട​ത്തി​പ്പു​കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇടപാടുകാരെ സമീപിച്ചതെന്നും പെ​ണ്‍​കു​ട്ടി​യെ ബി​ഹാ​റി​ലെ വീ​ട്ടി​ലെ​ത്തി​ച്ചെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button