KeralaLatest NewsNews

കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങളിൽ മുഖ്യമന്ത്രിയുടെ ക​ർ​ശ​ന​ ന​ട​പ​ടി​

കണ്ണൂർ: കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന സം​ഭ​വ​ങ്ങ​ൾ നിരന്തരം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ​ങ്ങ​ളും ആവശ്യമാണെന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ൻ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഇ​ന്നു ​രാ​വി​ലെ ന​ട​ന്ന പാ​സിം​ഗ്ഔ​ട്ട് പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സംസാരി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ 113 പോ​ലീ​സു​കാ​രും മ​ല​ബാ​ർ സ്പെ​ഷ​ൽ പോ​ലീ​സി​ലെ 183 പോ​ലീ​സു​കാ​രും ഉൾപ്പടെ 296 പേ​രാ​ണ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ൽ നി​ന്നും പ​രി​ശീ​ല​നം ക​ഴി​ഞ്ഞ പോ​ലീ​സു​കാ​രു​ടെ ഇ​രു​പ​ത്തി​യാ​റാ​മ​ത് ബാ​ച്ചാ​ണി​ത്.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, എം​എ​ൽ​എ മാ​രാ​യ ജ​യിം​സ് മാ​ത്യു, ടി.​വി.​രാ​ജേ​ഷ്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക് നാ​ഥ് ബെ​ഹ്റ, ആം​ഡ് ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​ർ, ആം​ഡ് ബ​റ്റാ​ലി​യ​ൻ ഡി​ഐ​ജി ഷെ​ഫീ​ൻ അ​ഹ​മ്മ​ദ്, എം​എ​സ്പി ക​മാ​ൻ​ഡ​ന്‍റ് കെ.​പി.​ഫി​ലി​പ്പ്, നാ​ലാം ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റ് കോ​റി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ഡി​ൻ എ​ന്നി​വ​ർ ചടങ്ങിൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button