Latest NewsNewsIndia

കനിവ് തേടി പാക് യുവാവ് ;കനിഞ്ഞ് സുഷമ സ്വരാജ്

തന്റെ സഹോദരിയുടെ അടിയന്തര ചികിത്സക്കായി ഇന്ത്യയിലേക്ക്​ വരാന്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്ന അപേക്ഷയുമായി പാക് യുവാവ്.നിമിഷങ്ങള്‍ക്കകം മെഡിക്കല്‍ വിസ അനുവദിച്ച്‌​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

​ദൈവം കഴിഞ്ഞാല്‍ നിങ്ങളാണ്​ ഞങ്ങളുടെ അവസാന പ്രതീക്ഷ എന്ന പാക് യുവാവിന്റെ ട്വിറ്ററിലൂടെയുള്ള അപേക്ഷ കൈകൊണ്ട്, താങ്കളുടെ പ്രതീക്ഷയെ ഇന്ത്യ ഇല്ലാതാക്കില്ല എന്ന മറുപടിയാണ് സുഷമ സ്വരാജ് നൽകിയത്. ഷാഹ്​സെയ്​ബ്​ ഇഖ്​​ബാൽ എന്ന പാക് യുവാവാണ് ട്വിറ്ററിലൂടെ നേരത്തെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ സഹോദരിക്ക് ശസ്​ത്രക്രിയക്കുശേഷം ആരോഗ്യപ്രശ്​നങ്ങള്‍ വീണ്ടും തുടങ്ങിയതിനാൽ ഇന്ത്യയിലേയ്ക്ക് വരാൻ വിസ അനുവദിക്കാൻ അപേക്ഷിച്ചത്. മെഡിക്കല്‍ വിസക്ക്​ അര്‍ഹരായ എല്ലാ പാകിസ്​താനിക​ള്‍ക്കും വിസ അനുവദിക്കുമെന്ന്​ സ്വാതന്ത്ര്യദിനത്തില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button