Latest NewsNewsIndia

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍•ജമ്മു കാശ്മീരിലെ ബന്ദിപ്പോരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഭീകരര്‍ അക്രമമാനം നടത്തി. കോണ്‍ഗ്രസ് ബന്ദിപ്പോര ജില്ലാ പ്രസിഡന്‍റ് ഇംതിയാസ് പരായ്‌യുടെ വീടിന് നേരെയാണ് വെടിവെപ്പും ഗ്രനേഡ് ആക്രമണവുമുണ്ടായത്.

ഭീകരര്‍ ഇംതിയാസിന്റെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം 10 റൗണ്ട് വെടിവെപ്പ് നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. വീടിന് കാവല്‍ നില്‍ക്കുന്ന സി.ആര്‍.പി.എഫ് ജവാന്‍‌മാര്‍ പ്രത്യാക്രമണം നടത്തി. സംഭവത്തില്‍ ഇരുവശത്തും ആളപായമില്ല.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട്‌ മണിയോടെ ഭീകരര്‍ വീടിന് നേരെ രണ്ട് ഗ്രനേഡുകള്‍ എരിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വീടിന്റെ പുറകില്‍ വെടിയുണ്ടയേറ്റ പാടുകള്‍ കാണാം. വസ്തുതകള്‍ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇംതിയാസിന്റെ മകന്‍ കുക പരായ്‌, നുഴഞ്ഞുകയറ്റ-വിരുദ്ധ കമാന്‍ഡറാണ്. 2008 ലും 2014 ലും ഇംതിയാസ് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2014 ല്‍ 12000 ലേറെ വോട്ടുകള്‍ ലഭിച്ചിരുന്നു.

ആക്രമണം നടക്കുമ്പോള്‍ ഇംതിയാസ് പരായ് വീട്ടിലുണ്ടായിരുന്നു. ഭാഗ്യംകൊണ്ട് ആര്‍ക്കും അപായമുണ്ടായില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button