KeralaLatest NewsNews

കണ്ണൂരിൽ ബാഹുബലിയാകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത്

കണ്ണൂര്‍: മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ഫ്ളാഷ്മോബ് മൂലം വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടൗണിലെ ഒരു മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഫ്ളാഷ്മോബില്‍ ബാഹുബലി സിനിമയിലെ പാട്ടിന് താളം വച്ച്‌ നൃത്തം ചെയ്ത് മുന്നോട്ടു ചാടിയ വിദ്യാര്‍ത്ഥി തലനാരിഴയ്ക്കാണ് ബസ്സിനടിയില്‍ പെടാതിരുന്നത്.

ട്രാക്കില്‍ നിന്ന് പുറത്തേക്ക് എടുത്ത ബസ്സ് സഡ്ഡന്‍ ബ്രേക്കിട്ടില്ലായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥിയുടെ മേല്‍ ബസ് കയറി അപകടം സംഭവിക്കുമായിരുന്നു.കഴിഞ്ഞ ദിവസമാണ് പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ്മോബ് സംഘടിപ്പിച്ചത്. അപകടം ഉണ്ടായതിനെ തുടർന്ന് ബസ് ജീവനക്കാരും വിദ്യാർത്ഥികളുമായി ചെറിയ സംഘർഷം ഉണ്ടായി.രംഗം വഷളാകുമെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ്മോബ് അവസാനിപ്പിച്ച്‌ മടങ്ങിപോവുകയും ചെയ്തു.

വീഡിയോ കാണാം:

shortlink

Post Your Comments


Back to top button