Latest NewsNewsIndia

പാര്‍ട്ടി രൂപവത്കരണം ഉടൻ; കമല്‍ഹാസന്‍

ചെന്നൈ: ഉടനെ തന്നെ പുതിയ പാര്‍ട്ടി രൂപവത്കരണംഉണ്ടാകുമെന്ന് നടന്‍ കമല്‍ഹാസന്‍. കമല്‍ ഈ പ്രഖ്യാപനം നടത്തിയത് ഡിസംബര്‍ 21-ന് നടക്കുന്ന ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിയാണ് . എന്നാല്‍, അദ്ദേഹം ഇതേപ്പറ്റി കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായില്ല.

കമൽ രാഷ്ട്രീയപ്രവേശനം ഉറപ്പിച്ചിരുന്നു. എന്നാൽ പാര്‍ട്ടി രൂപവത്കരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഈ മാസമാദ്യം തന്റെ പിറന്നാള്‍ദിനത്തില്‍ പറഞ്ഞിരുന്നു. തുടർന്ന് ഈ നിലപാട് മാറ്റി. പക്ഷെ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകില്ലെന്നാണ് കമലുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button