KeralaLatest News

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു ; 4 പേര്‍ക്ക് പരിക്ക്

എലിക്കുളം ; ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു 4 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് പാലാ -പൊന്‍കുന്നം റോഡില്‍ പനമറ്റം കവലയ്ക്ക് സമീപം ഇറക്കത്തില്‍ ഇവർ സഞ്ചരിച്ച ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ നാല് പേരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ ഓട്ടോയിലിടച്ച്‌ ഓട്ടോഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാലാ- പൊന്‍കുന്നം റോഡ് സംസ്ഥാനപാതയായി നവീകരിച്ച ശേഷം അപകടങ്ങൾ തുടർക്കഥയാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button