Latest NewsTechnology

പൊതു ഇടങ്ങളിലെ സൗജന്യ വൈ-ഫൈ സൗകര്യം ഉപയോഗിക്കുമ്പോൾ ചെയാൻ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ ഇതൊക്കെ

പൊതു ഇടങ്ങളിൽ ഇപ്പോൾ വൈ-ഫൈ സൗകര്യം ഇപ്പോള്‍ സുലഭമാണ്. സർക്കാർ തലങ്ങളിലും വിവിധ ഷോപ്പുകൾ, റയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സൗജന്യ വൈഫൈ ലഭിക്കുന്നു. പക്ഷെ ഇത് ഉപയോഗിക്കുമ്പോൾ ഉള്ള സുരക്ഷാ പാളിച്ചയെ കുറിച്ച് പലരും അറിയുന്നില്ല. അതിനാൽ ഇനി മുതല്‍ നിങ്ങൾ പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിക്കുകയാണെങ്കിൽ താഴെ പറയുന്ന അഞ്ചു കാര്യങ്ങൾ നിർബന്ധമായും പാലിക്കുക.

1. പൊതു വൈഫൈ ഉപയോഗിക്കുന്ന വേളയിൽ ഇമെയിൽ / ബാങ്ക് അക്കൗണ്ടുകളിൽ ലോഗിൻ ചെയ്യാതിരിക്കുക. കാരണം ഹാക്കർമാർക്ക് ഈ വൈഫൈ നെറ്റ്വർക്കിലൂടെ ഹാക്കർകാർക്ക് നുഴഞ്ഞു കയറി എളുപ്പത്തിൽ നിങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർത്താൻ സാധിക്കുന്നു.

2. പൊതു വൈ-ഫൈ ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിംഗ് നടത്തരുത്. കാരണം ഷോപ്പിങ്ങിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ലോഗിനുകൾ, മറ്റ് വിവരങ്ങൾ തുടങ്ങിയവ എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് എത്താന്‍ സാധ്യത ഉണ്ട്.

3 നിങ്ങളുടെ ഫോണിലെയോ ലാപ്‌ടോപ്പിലെയോ വൈഫൈ എപ്പോഴും ഓൺ ചെയ്തിടരുത്. സൈബർ സുരക്ഷാ ഉറപ്പാക്കാനിതു സഹായിക്കും. കൂടാതെ നിങ്ങളുടെ ഉപകരണത്തിന്റെ ബാറ്ററി ചാർജ് എളുപ്പത്തിൽ തീരുന്നത് ഒഴിവാക്കാനും സാധിക്കുന്നു.

4. പൊതു വൈഫൈ ഉപയോഗിക്കുന്ന വേളയിൽ പാസ്‌വേർഡുകൾ ഒന്നും സേവ് ചെയാതിരിക്കുക. കാരണം നിങ്ങളുടെ വിവിധ അക്കൗണ്ടുകളിൽ നുഴഞ്ഞു കയറാൻ ഹാക്കർമാർക്ക് കൂടുതൽ എളുപ്പം സാധിക്കുന്നു.

5 പൊതു ഇടങ്ങളിലെ സുരക്ഷിത വൈഫൈ നെറ്റ്വർക്ക് മാത്രം ഉപയോഗിക്കുക. അല്ലാത്ത നെറ്റ്വർക്കുകളുമായി നിങ്ങളുടെ മൊബൈലോ ലാപ്ടോപ്പോ കണക്ട് ചെയാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button