KeralaLatest NewsNews

ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതിയും കാമുകനും കൊല്ലപ്പെട്ട നിലയില്‍

പാലക്കാട്: പാലക്കാട് അട്ടപ്പാടി കള്ളമല ഊരില്‍ കാമുകനെയും യുവതിയെയും ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളമല എലഞ്ഞിക്കുടി വീട്ടില്‍ സുര (50), കള്ളമല ഊരിലെ മല്ലിക (45) എന്നിവരെയാണു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിനു മുകളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അടിയേറ്റാണു മരണമെന്നാണു പ്രാഥമിക നിഗമനം.

സംഭവ സ്ഥലത്തു ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മല്ലിയുടെ ഭര്‍ത്താവിനെ കുറ്റക്കാരനെന്ന സംശയത്തില്‍ നാട്ടുകാര്‍ തടഞ്ഞു വച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button