Latest NewsNewsIndia

ഒരു മനുഷ്യന് ഇത്രയും വലിയ മാറ്റം സാധ്യമാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുകയാണ്; മോദിയെ പ്രശംസിച്ച് ഇവാൻക ട്രംപ്

ഹൈദരാബാദ്: ലോകത്തില്‍ തന്നെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ താന്‍ ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്ന് ഇവൻക ട്രംപ്. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഇവാന്‍ക. പ്രധാനമന്ത്രി മോദിയേയും ഇവാന്‍ക പ്രശംസിച്ചു. കുട്ടിക്കാലത്ത് ചായ വിറ്റു നടന്നതു മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനം വരെ, പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങള്‍ അസാധാരണമാണ്. ഒരു മനുഷ്യന് ഇത്രയും വലിയ മാറ്റം സാധ്യമാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇവാൻക പറയുകയുണ്ടായി.

നൂതനമായ സാങ്കേതികത്വങ്ങളിലൂടേയും സംരഭകത്വ പരിപാടികളിലൂടേയും ഇന്ത്യ എടുത്തുപറയേണ്ട ചുവടുവെയ്പ്പുകളാണ് നടത്തിയത്. ഉച്ചകോടിയില്‍ പങ്കെടുത്തതില്‍ അമ്പത് ശതമാനവും വനിതാ സംരഭകരാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും വനിതാ ശാക്തീകരണമില്ലാതെ സമൂഹത്തിന്റെ വികസനം സാധ്യമാവില്ലെന്ന് വിശ്വസിക്കുന്നതില്‍ പ്രധാനമന്ത്രിയെ താന്‍ അഭിനന്ദിക്കുന്നുവെന്നും ഇവാൻക പറഞ്ഞു. സാങ്കേതികത്വം കൊണ്ട് സമ്പന്നമായ ഈ നഗരത്തില്‍ വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇവാന്‍ക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button