KeralaLatest NewsNews

‘അമ്മ അനിശ്ചിതത്വത്തിലേക്ക് :താര സംഘടനയിലെ പ്രശ്ന പരിഹാരം നീളും

കൊച്ചി: താരസംഘടനയായ ‘അമ്മ’ അനിശ്ചിതത്വത്തിലേക്ക്. ‘അമ്മ’യുടെ യോഗം അനിശ്ചിതമായി തൂടരുകയാണ്.എക്സിക്യൂട്ടീവോ ജനറല്‍ ബോഡിയോ ചേരുന്ന കാര്യത്തില്‍ ആര്‍ക്കും എത്തും പിടിയുമില്ല. പ്രസിഡന്റായ ഇന്നസെന്റോ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയോ പോലും അമ്മയെ കുറിച്ച്‌ പരസ്പരം സംസാരിക്കുന്നില്ലെന്നാണ് സൂചന. മോഹന്‍ലാല്‍ നടത്തിയ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ഫലം കണ്ടില്ല. ഇതോടെ അമ്മ ഏതാണ്ട് ഇല്ലാതായ അവസ്ഥയിലുമായി.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പ്രതിചേര്‍ത്തോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചു.

മറ്റൊരു കൂട്ടർ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഈ സമ്മര്‍ദ്ദമാണ് തുടക്കത്തില്‍ വിജയിച്ചത്. ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ഈ സാഹചര്യത്തില്‍ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നതുമില്ല. എന്നാല്‍ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയില്‍ ഭൂരിഭാഗവും. അടുത്ത വാര്‍ഷിക പൊതുയോഗം പോലും ചേരുമോ എന്ന സംശയമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇന്നസെന്റും മമ്മൂട്ടിയും അടക്കമുള്ള നിലവിലെ ഭാരവാഹികള്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധരാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയെ നയിക്കാന്‍ ആരും തയ്യാറല്ല. ദിലീപിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അമ്മയെ മുന്നോട്ട് നയിക്കാനാവൂ എന്നതാണ് അവസ്ഥ.

തിയേറ്റര്‍ സംഘടനയുള്‍പ്പെടെ ദിലീപിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ദിലീപിനെ പിണക്കി സിനിമയിലെ താരങ്ങളുടെ സംഘടനയെ മുന്നോട്ട് നയിക്കാനാവില്ല. ജയില്‍ മോചിതനായ ദിലീപുമായി മോഹന്‍ലാല്‍ നേരിട്ടും ആന്റണി പെരുമ്ബാവൂര്‍ വഴിയും ആശയ വിനിമയും നടത്തിയതാണ് സൂചന.ദിലീപ് അറസ്റ്റിലായപ്പോള്‍ തന്നെ പൊതു സമൂഹത്തിന്റെ എതിര്‍പ്പ് മാനിച്ച്‌ സ്ഥാനം ഒഴിയാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നു. ഇത് മമ്മൂട്ടിയെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് അടിയന്തര യോഗം ചേര്‍ന്നത്.

സൂപ്പര്‍ താരങ്ങളുടെയും ഒരുപറ്റം വന്‍കിട താരങ്ങളുടെയും പിടിയിലാണ് അമ്മ എന്ന സംഘടനയെന്ന ആരോപണം സജീവമാണ്. അവര്‍ പറയുന്നത് കേട്ട് കൈയടിക്കുന്നവര്‍ക്ക് മാത്രമാണ് അവിടെ നിലനില്‍പ്പ്. കുറച്ചു കൈനീട്ടം നല്‍കുന്നതുകൊണ്ട് അവര്‍ ചെയ്യുന്നതിനെല്ലാം കൂട്ടുനില്‍ക്കണമെന്ന അടിമത്വ മനോഭാവമുള്ള സംഘടനയാണിത് എന്ന് വിനയൻ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button