Latest NewsNewsGulf

യുഎഇയിലെ മികച്ച താടി ഈ മലയാളി യുവാവിന്റേത്

ദുബായ്: അർബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്സ് വർഷങ്ങളായി നടത്തി വരുന്ന താടി വളർത്തൽ മത്സരത്തിന്റെ യുഎഇ തലത്തിൽ വിജയിയായി കാസർകോട് നീലേശ്വരം പേരോൽ സ്വദേശി ധനിൽകുമാർ. അമേരിക്കന്‍, ജർമൻ, നോര്‍വേ, സൗദി എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെയാണ് ധനിൽ പരാജയപ്പെടുത്തിയത്. ആരും മോഹിച്ചുപോകുന്ന ധനിലിന്റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്.

സോഷ്യൽ മീഡിയയിലൂടെ മത്സരത്തെക്കുറിച്ച് അറിഞ്ഞ സുഹൃത്തുക്കളാണ് ധനിലിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുഎഇ സ്വദേശികളും വിവിധ രാജ്യക്കാരുമായ നാൽപതിലേറെ പേർ മത്സരത്തിനെത്തി. ഒടുവിൽ അവസാനത്തെ അഞ്ച് പേരുടെ പട്ടികയിൽ ധനിൽ ഇടം പിടിച്ചു. താടിയുടെ ഭംഗി, ഉറപ്പ് എന്നിവയോടൊപ്പം മീശയും വിധികർത്താക്കൾ പരിശോധിക്കുന്നതിനോടൊപ്പം വേദിയിൽ നിർ‌ത്തി ചോദ്യങ്ങളും ഉണ്ടായിരുന്നു. വിവാഹിതനാകുമ്പോൾ ഭാര്യ താടി തനിക്കിഷ്ടമല്ലെന്നും വെട്ടണമെന്നും പറഞ്ഞാൽ അനുസരിക്കുമോ എന്നായിരുന്നു ധനിലിനോടുള്ള ചോദ്യം. താനിത്രയും ഇഷ്ടപ്പെടുന്ന താടി ഒരിക്കലും വെട്ടില്ലെന്നായിരുന്നു മറുപടി. ആ നിലപാടാണ് വിധികർത്താക്കൾക്ക് ഏറെ ഇഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button