KeralaLatest NewsNews

ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയ്ക്ക് മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളികള്‍ കപ്പലിലേക്ക് വരാന്‍ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. തങ്ങളുടെ വള്ളമില്ലാതെ കരയിലേക്ക് വരാന്‍ തയ്യാറല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.എല്ലാ വള്ളങ്ങളും കരയ്ക്കെത്തിക്കുക അസാധ്യമാണ്.

അതിനാല്‍ തൊഴിലാളികള്‍ കപ്പലിലേക്ക് വരാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുവെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. മുന്നറിയിപ്പ് ലഭിച്ചയുടന്‍ നടപടികള്‍ ആരംഭിച്ചു. ഏഴ് കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 71 പേരെ കാണാതായെന്നാണ് സ്ഥിരീകരണം. 33 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 13 ക്യാമ്പുകള്‍ തുറന്നു. കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ പുറപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button