Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; നാവികസേനയിൽ അവസരം

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് നാവികസേനയിൽ അവസരം. സെയിലര്‍ (ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് ബ്രാഞ്ച്),സെയിലര്‍ (സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്) തുടങ്ങിയ തസ്തികകളിൽ പ്ലസ്ടു കഴിഞ്ഞ അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 1998 ഓഗസ്റ്റ് 1-നും 2001 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടത്.

2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരിക്കും ഏഴുത്തു പരീക്ഷ. അന്നേ ദിവസം ഫല പ്രഖ്യാപനം. തുടർന്ന് അടുത്ത ദിവസങ്ങളിലായി നടക്കുന്ന ശാരീരികക്ഷമതാ പരിശോധന വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

പരീക്ഷ സിലബസ് യോഗ്യത ശാരീരിക ക്ഷമത തുടങ്ങിയ വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;നേവി

അവസാന തീയതി ; ഡിസംബർ 10

shortlink

Related Articles

Post Your Comments

Related Articles


Back to top button