Latest NewsNewsIndia

അമ്പലപ്പുഴ എന്ന ഗാനത്തിന് ശേഷം കണികാണും നേരവുമായി വീണ്ടും സിവ ധോണി

അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന ഗാനം പാടി മലയാളികളെ ഞെട്ടിച്ച എം.എസ് ധോണിയുടെ മകള്‍ സിവ ധോണി കണി കാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന കൃഷ്ണഭക്തി ഗാനവുമായി വീണ്ടും എത്തിയിരിക്കുകയാണ്. ചെറിയ രീതിയില്‍ അസുഖമുണ്ടെങ്കിലും താന്‍ പാടുന്നു എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. പാടുന്നതിനിടക്ക് ചുമക്കുന്നുമുണ്ട് സിവ. എങ്കിലും വന്‍ ആവേശത്തോടെ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും പാടിത്തീർക്കുകയും ചെയ്‌തു.

ഒരു മലയാളഗാനം വ്യക്തതയാര്‍ന്ന വാക്കുകളോടെ സിവ പാടിയത് അത്ഭുതത്തോടെയാണ് മലയാളികള്‍ കണ്ടിരുന്നത്. ധോണിയുടെ വീട്ടിലുള്ള മലയാളിയായ ആയയാണ് സിവയെ ഇത് പഠിപ്പിച്ചതെന്നാണ് വിവരം. കടുത്ത കൃഷ്ണ ഭക്തരായ ധോണിയുടെയും ഭാര്യ സാക്ഷിയുടെയും താത്പര്യപ്രകാരമാണ് അവര്‍ കുഞ്ഞു സിവയെ കണ്ണന്റെ പാട്ട് പഠിപ്പിച്ചതെന്നും പറഞ്ഞ് കേട്ടിരുന്നു.

https://youtu.be/6csZaxq-6xA

shortlink

Related Articles

Post Your Comments

Related Articles


Back to top button