Jobs & VacanciesLatest News

സി.ഐ.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍ ആകാൻ അവസരം

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സ് (സി.ഐ.എസ്. എഫ്)ലെ ഫയര്‍ കേഡറിൽ കോണ്‍സ്റ്റബിള്‍ ആകാൻ പത്താം ക്ലാസു പാസായ പുരുഷന്മാർക്ക് അവസരം.

വിവിധ സംസ്ഥാനങ്ങളിലായി ആകെ 487 ഒഴിവുകളാണുള്ളത്. ഇതില്‍ ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കായി 155 ഒഴിവുകള്‍ മാറ്റി വെച്ചിട്ടുണ്ട്. കേരളത്തിൽ എട്ട് ഒഴിവുകൾ മാത്രമേ ഒള്ളു.

ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും.

കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടത് ചെന്നൈയിലുള്ള സൗത്ത് സോണ്‍ സി.ഐ.എസ്.എഫ്. ഡി.ഐ.ജി. ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണ്. അതിലേക്കുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

യോഗ്യത പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;സിഐഎസ്എഫ്

അവസാന തീയതി ; ജനുവരി 11

shortlink

Related Articles

Post Your Comments

Related Articles


Back to top button