Latest NewsNewsIndia

പാകിസ്ഥാനെവെച്ച് കരുനീക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി : പാകിസ്ഥാനെവെച്ച് കരുനീക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഛബഹാർ തുറമുഖത്തിന്റെ ആദ്യ ഘട്ടം, ഉദ്ഘാടനം ചെയ്തതോട് കൂടി നയതന്ത്രപരമായി വലിയ നേട്ടമാണ് ഇന്ത്യക്കുണ്ടാകുന്നത്. പാകിസ്ഥാനുമായി യുദ്ധം ഉണ്ടായാൽ പോലും ചരക്കു നീക്കങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ മേഖലയുമായി ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി തടസമുണ്ടാകില്ല. മദ്ധ്യ ഏഷ്യയുമായും അഫ്ഗാനുമായും ബന്ധപ്പെടാൻ ഇന്ത്യക്ക് ഇനി പാകിസ്ഥാനെ ഒഴിവാക്കാമെന്നതാണ് പ്രധാന നേട്ടം.

നിംറോസിനെ ഛബഹാർ തുറമുഖത്തോട് നേരിട്ട് ബന്ധിപ്പിക്കുന്ന പാതയെ നിംറോസിലെ ജനങ്ങള്‍ സുരക്ഷിതമായി തന്നെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ നൽകിയ 1.1 മില്യൺ ടൺ ഗോതമ്പ് ഛബഹാർ വഴി അഫ്ഗാനിലെ നിം റോസിലെത്തിയപ്പോഴായിരുന്നു ഗവർണറുടെ പരാമർശം. 2003 ൽ വാജ്പേയി സർക്കാരിന്റെ കാലത്താണ് പദ്ധതി സംബന്ധിച്ച കരാർ ഇന്ത്യയും ഇറാനും അഫ്ഗാനും തമ്മിൽ ആദ്യമായി ഒപ്പിടുന്നത്. 2013 ൽ യുപിഎ സർക്കാരിന്റെ കാലത്ത് മറ്റൊരു കരാറിൽ ഒപ്പിട്ടിരുന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല .

2015 ൽ നിതിൻ ഗഡ്കരിയാണ് ഇറാൻ സന്ദർശിച്ച് പദ്ധതിയുടെ പുതിയചട്ടക്കൂടുണ്ടാക്കിയത് . പ്രധാനമന്ത്രിയുടെ 2016 ലെ സന്ദർശനത്തോടെ കരാർ യാഥാർത്ഥ്യമായി. ഛബഹാർ തുറമുഖം സ്ഥാപിച്ചതോടെ ഇനി പാകിസ്ഥാനെ ആശ്രയിക്കാതെ അഫ്ഗാനിസ്ഥാന് വ്യവസായം നടത്താം. ഇതിലൂടെ നിരവധി പേര്‍ക്ക് ജോലിയും സര്‍ക്കാരിന് അധിക വരുമാനവും ലഭിക്കുമെന്ന് നിംറോസ് ഗവര്‍ണര്‍ മുഹമ്മദ് സമിയുല്ലാഹ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനത്തിലാണ് തന്ത്ര പ്രധാനമായ കരാർ ഒപ്പിട്ടത് .

പാകിസ്ഥാനുമായി നല്ല ബന്ധത്തിലല്ലാത്ത ഇറാൻ – അഫ്ഗാൻ എന്നീ രാജ്യങ്ങളുമായി ചേർന്നുള്ള ചബഹാർ തുറമുഖ പദ്ധതി നയതന്ത്രപരമായും വ്യാവസായികമായും സൈനികമായും ഇന്ത്യക്ക് വലിയ നേട്ടമാണുണ്ടാക്കുക. 2017 ൽ തന്നെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാൻ സാധിച്ചതും കേന്ദ്രസർക്കാരിന്റെ വിജയമായി . പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ ധനം നേരത്തെ തന്നെ കേന്ദ്രസർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു. അതോടെ പാകിസ്ഥാനിലെ ഗ്വാദർ വച്ച് ഇന്ത്യയെ ആശങ്കപ്പെടുത്താം എന്ന ചൈനീസ് തന്ത്രത്തിനുള്ള ശക്തമായ മറുപടിയുമായി മാറി ഛബഹാർ തുറമുഖം.

shortlink

Related Articles

Post Your Comments

Related Articles


Back to top button