Latest NewsNewsLife Style

ചുണ്ടുകളും നിങ്ങളുടെ സ്വഭാവം പറയും…

മുഖം നോക്കി ലക്ഷണം പറയുന്നതിനെ കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ മുഖം മാത്രം നോക്കില്ല നിങ്ങളുടെ ചുണ്ടുകള്‍ നോക്കിയും ലക്ഷണം പറയാം. മുകള്‍ ചുണ്ടിന്റെ നടുവിലെ ആകൃതി, ചുണ്ടിന്റെ വലിപ്പം, നിറം എന്നിവയാണ് പ്രധാനമായും ഒരാളുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നത്.

നേര്‍ത്തതും തടിയ്ക്കാത്തതുമായ ചുണ്ടുകളാണ് കൃത്യമായ ആകൃതിയുള്ള ചുണ്ടുകള്‍. എന്നാല്‍, ഇത്തരം ചുണ്ടുകള്‍ വളരെ വിരളമാണെങ്കിലും അവര്‍ പെട്ടെന്ന് ദേഷ്യം വരുന്നവരും പുതിയ ആളുകളുമായി പെട്ടെന്ന് ഇടപഴകാത്തവരുമാണ്. അല്‍പം വീതി കൂടിയ ചുണ്ടുകള്‍ ഉള്ളവര്‍ ഏതു സാഹചര്യവുമായും എളുപ്പം യോജിച്ചു പോകുന്നവരും ധാരാളം കൂട്ടുകാരുള്ളവരും ആയിരിക്കും. ഇവര്‍ ഒരേ പ്രവര്‍ത്തികളില്‍ മുഴുകാതെ ഒന്നിലധികം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

മാംസളമായ ചുണ്ടുകളുള്ളവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരും ധൈര്യശാലികളും ആയിരിക്കും. വിശാലഹൃദയരായ ഇവര്‍ക്ക് പെട്ടെന്നു തന്നെ അനേകം സുഹൃത്തുക്കളെ ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ഇവര്‍ ചുണ്ടുകളുള്ള സ്ത്രീകള്‍ മാതൃത്വത്തിന് മഹത്വം നല്‍കുന്നവരായിരിയ്ക്കും.

വീതി കുറഞ്ഞ ചുണ്ടുകള്‍ ഉള്ളവര്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരും ഒതുങ്ങിയ പ്രകൃതക്കാരും ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്നവരും ആയിരിക്കും. സ്വന്തം കാര്യങ്ങള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നവരായിരിക്കും ഇവര്‍. വൃത്താകൃതിയിലുള്ള ചുണ്ടുകള്‍ ആകര്‍ഷണീയതയുള്ളവരും ഒപ്പം സാഹസികരും ഭൂതകാലം മറന്ന് ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുന്നവരുമായിരിക്കും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button