Latest NewsLife StyleHealth & Fitness

ചുണ്ടുകളുടെ സൗന്ദര്യത്തിന് ചില പൊടിക്കൈകള്‍ 

തിളക്കമുള്ള, ചുവന്ന് തുടുത്ത ചുണ്ടുകള്‍ മുഖത്തിന് കൂടുതല്‍ അഴക്‌ നല്‍കുന്നവയാണ്. അത് കൊണ്ട് തന്നെ ചുണ്ടുകളുടെ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു. പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ചുണ്ടിന്റെ ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍

  • ഒരു കഷ്ണം ബീറ്റ്റൂട്ട് ചുണ്ടില്‍ ഉരസുന്നത് ചുണ്ടുകളുടെ നിറം വര്‍ധിക്കാന്‍  സഹായിക്കും
  • നെല്ലിക്കാനീര് സ്ഥിരമായി പുരട്ടിയാല്‍ ചുണ്ടുകള്‍ക്ക് ചുവപ്പ് നിറം ലഭിക്കും. 
  • കറുപ്പ് നിറമുള്ള ചുണ്ടുകള്‍ക്ക് വെള്ളരിക്ക നീര് നല്ല പരിഹാരമാണ്. വെള്ളരിക്കയുടെ നീര് ചുണ്ടുകളില്‍ തേച്ച് പിടിപ്പിച്ച് ഉണങ്ങുമ്പോള്‍ നനഞ്ഞ തുണികൊണ്ട് തുടച്ച് കളയുന്നത് ചുണ്ടുകളുടെ നിറം വര്ധിപ്പിക്കും.
  • നാരങ്ങ നീരും തേനും ഗ്ലിസറിനും യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും കറുപ്പ് നിറം അകറ്റാന്‍ നല്ലതാണ്.
  • ചുണ്ടുകള്‍ക്ക് തിളക്കം തോന്നിക്കാന്‍ വെണ്ണയോ പാല്പ്പാടയോ ഉപയോഗിക്കുന്നത് നല്ലതാണ്.
  • ദിവസവും കിടക്കുന്നതിന് മുന്പ് ഒലിവെണ്ണയോ ബദാം എണ്ണയോ പുരട്ടുന്നത് ചുണ്ടുകള്‍ മനോഹരമാക്കാന്‍ സഹായിക്കും.
  • പാല്‍പ്പാടയും രണ്ട്മൂന്ന് തുള്ളി പനിനീരും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടിയാല്‍ ചുണ്ട് വിണ്ട് കീറുന്നത് തടയാം.
  • ഓറഞ്ച്, നെല്ലിക്ക, തക്കാളി, തുടങ്ങി വിറ്റാമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ചുണ്ടുകള്‍ക്ക് നിറം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button