Latest NewsNewsLife StyleHealth & Fitness

കുഞ്ഞുങ്ങളുടെ ചുണ്ടിൽ ഉമ്മ വെക്കാൻ പാടില്ല: കാരണമിത്

കുഞ്ഞുങ്ങളെ കണ്ടാല്‍ ആദ്യം ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് എല്ലാവരുടെയും പതിവാണ്. എന്നാല്‍, കുട്ടികളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് അവര്‍ക്ക് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കും. 10 വയസുകാരി ബ്രയണിയുടെ ദുരന്തം നമ്മെ ഓര്‍മിപ്പിക്കുന്നത് അതാണ്. സാധാരണ പനിയുടെ ലക്ഷണങ്ങള്‍ മാത്രം ഉണ്ടായിരുന്ന അവള്‍ പതുക്കെ എന്തെങ്കിലും കഴിക്കുന്നതിനോ കുടിക്കുന്നതിനോ വിമുഖത പ്രകടിപ്പിച്ചു തുടങ്ങി.

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ മാതാപിതാക്കന്മാര്‍ അതീവ ശ്രദ്ധാലുക്കളാണ്, സംശയമില്ല. അവര്‍ക്കുണ്ടാകുന്ന ചെറിയ ആസുഖങ്ങള്‍ പോലും അതീവ ശ്രദ്ധയോടെ നിങ്ങള്‍ ചികിത്സിക്കാറുണ്ട്. എന്നിരുന്നാല്‍ പോലും കണ്ടുപിടിക്കാന്‍ കഴിയാതെ അപൂര്‍വ്വങ്ങളായ രോഗങ്ങള്‍ പിടിപെടുന്നു എന്നുള്ളതാണ് സത്യം. ചെറിയ അബദ്ധങ്ങള്‍ മരണം പോലും വിളിച്ചു വരുത്തിയേക്കാം. അങ്ങനെയാണ് അമ്മ അവളെ ആശുപത്രിയില്‍ എത്തിക്കുന്നത്. പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ തൊണ്ടയില്‍ ചെറിയ അള്‍സര്‍ കണ്ടെത്തി.

Read Also : ഹാദിയയെ കാണാനില്ലെന്ന പിതാവിന്റെ പരാതി: ഡിജിപിയ്ക്കും മലപ്പുറം എസ്പിയ്ക്കും നോട്ടീസ്, നാളെ വാദം തുടരും

പനിയുടെ ഒരു സാധാരണ ലക്ഷണമായി ഇതിനെ വിലയിരുത്തി ആന്റിബയോട്ടിക്ക് മരുന്നുകള്‍ നല്‍കി അവളെ മടക്കി അയച്ചു. ഒരാഴ്ചയ്ക്ക് ശേഷം വന്നു കാണുവാനും നിര്‍ദ്ദേശവും നല്‍കി. എന്നാല്‍, അവള്‍ പിന്നീട് എത്തിയില്ല. അതിനു മുന്‍പേ അവളെ മരണം കീഴടക്കിയിരുന്നു. ബ്രയണിയുടെ തൊണ്ടയില്‍ കാണപ്പെട്ടിരുന്നത് സാധാരണ അള്‍സര്‍ അല്ലായിരുന്നു, ഹെര്‍പസ് സിംപ്ലക്‌സ് എന്ന മരണകാരമായ വൈറസ് ആയിരുന്നു അത്. അതീവ ശ്രദ്ധ നല്‍കേണ്ടതായ പല ലക്ഷണങ്ങളും ഈ വൈറസ് പ്രകടമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button