Latest NewsKeralaNews

പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14ന്; ചടങ്ങില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യു.ഡി.എഫിന്റെ പ്രചാരണ ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഈ മാസം 14ന് നടക്കും. സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രാഹുല്‍ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് പങ്കെടുക്കുന്ന പാര്‍ട്ടി പരിപാടി കൂടിയായിരിക്കും പടയൊരുക്കം.

ഡിസംബര്‍ ഒന്നിന് നടത്താനിരുന്ന സമാപന സമ്മേളനം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. സമാപന സമ്മേളനത്തിനായി ശംഖുമുഖം കടല്‍ത്തീരത്ത് കെട്ടിയിരുന്ന സമാപന വേദി ഓഖി ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button