KeralaLatest NewsNews

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന പദപ്രയോഗങ്ങൾ അതിര് കടന്നത്; ചെന്നിത്തലക്കെതിരെ എ. വിജയരാഘവൻ ​

തൃശൂർ : രാജ്യസഭ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തീയതി ഉടൻ പ്രഖ്യാപിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.  വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നേരത്തെ തീയതി പ്രഖ്യാപിച്ച ശേഷം കമ്മീഷൻ മാറ്റിയത് ബി.ജെ.പിയുടെ രാഷ്​ട്രീയസമ്മർദം മൂലമാണ്. ഇത് മനസ്സിലാക്കിയാണ് സിപിഎം ഹൈകോടതിയെ സമീപിച്ചത്. ജനാധിപത്യത്തിന്റെ ഉള്ളടക്കം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് വിധി.

നിലവിൽ എൽഡിഎഫിന് മുൻതൂക്കമുള്ള സഭയിൽ രണ്ട് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിക്കും. ഒരു​ സീറ്റ്​ യുഡിഎഫിനും ലഭിക്കും. തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിൽ കോൺഗ്രസ് പ്രതികരിക്കാതിരുന്നത് എന്താണെന്നും വിജയരാഘവൻ ചോദിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തുന്ന പദപ്രയോഗങ്ങൾ അതിര്​ കടന്നതാണ്. രമേശ് ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണ്​. അതിന് ചികിത്സ തേടുകയാണ് വേണ്ടതെന്നും വിജയരാഘവൻ പ്രതികരിച്ചു.

Related Articles

Post Your Comments


Back to top button