Latest NewsNewsIndia

സവാളയുടേയും കൊച്ചുള്ളിയുടേയും വില കുതിക്കുന്നു

മുംബൈ: രാജ്യത്ത് സവാളയുടെയും, ചെറിയ ഉള്ളിയുടെയും വില കുതിച്ചുയരുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനത്തോളമാണ് വില കൂടിയത്. രണ്ടാഴ്ച കൂടി വിലക്കയറ്റം ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഉല്‍പാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നും കച്ചവടക്കാര്‍ വ്യക്തമാക്കി.

നിലവില്‍ ചെറിയ ഉള്ളിക്ക് ഒരു കിലോയ്ക്ക് മൊത്തവില 150 ആയിരുന്നത് 170 മുതല്‍ 180 വരെയാണ് എത്തിയിരിക്കുന്നത്. ചെറുകിട വില്‍പ്പന ഇരുന്നൂറിന് മുകളിലും എത്തി. കൂടാതെ സാവാളയ്ക്ക് ഒരുമാസം മുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന അറുപതിന് മുകളിലും എത്തി. ഇപ്പോള്‍ പല വീടുകളിലും കൊച്ചുള്ളിക്ക് പകരം സവാളയാണ് കൂടുതലായും ഉപയോഗിക്കുന്നത്.

തമിഴ്നാട്ടില്‍ നിന്ന് എത്തിയിരുന്ന ചെറിയഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയും സവാള ഉല്‍പാദനത്തിന് തിരിച്ചടിയായി.
സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യലെ വിപണി പ്രതിസന്ധിയിലാകാന്‍ പ്രധാന കാരണം.

അതേസമയം, വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജന്‍സിയായ എം.എം.ടി.സി. കൂടാതെ കയറ്റുമതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button