Latest NewsNewsIndia

എലികൾക്ക് മാത്രമായൊരു ക്ഷേത്രം

എലികൾക്ക് മാത്രമായൊരു ക്ഷേത്രമുണ്ട് നമ്മുടെ രാജ്യത്ത്.
രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് കര്‍ണിമാതാ എന്ന ക്ഷേത്രത്തില്‍ നിറയെ എലികളാണ് .ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ.ഇവിടെ എലികളെ ക്ഷേത്രത്തിന്റെ കാവൽക്കാരായാണ് കരുതുന്നത്.
. പതിനഞ്ചാം നൂറ്റാണ്ടില്‍ ദുഷ്ടനായ ഒരു ഭരണാധികാരി മാനസാന്തരപ്പെട്ട് തനിക്കും തന്റെ വംശത്തിനും മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചപ്പോൾ ഭരണാധികാരിക്കു മാപ്പ് നല്‍കിയ ദേവി ആ വംശത്തെയാകെ എലികളാക്കി മാറ്റി ക്ഷേത്രത്തില്‍ അഭയം നല്‍കുകയായിരുന്നു. എല്ലാക്കാലവും ബിക്കാനീറിന്റെ കാവല്‍ക്കാരായി തുടരാന്‍ ദേവി അവരോടു ആവശ്യപ്പെട്ടെന്നുമാണ് ഐതിഹ്യം.
ഏകദേശ കണക്കുകള്‍പ്രകാരം കാല്‍ ലക്ഷത്തിലധികം എലികള്‍ ഈ ക്ഷേത്രത്തില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. വെളുത്ത എലികളെ കാണുകയോ അവ പാദങ്ങളില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ദേവി നിങ്ങളില്‍ സംപ്രീതയായിരിക്കുന്നുവെന്നാണ് രാജസ്ഥാനികള്‍ പറയുന്നത്. ക്ഷേത്രത്തിലെ എലികളെ കൊന്നാല്‍ അതിന് പ്രായശ്ചിത്തമായി സ്വര്‍ണം കൊണ്ട് തീര്‍ത്ത ഒരു എലിയെ ക്ഷേത്രത്തിന് നൽകണമെന്നാണ് നിയമം .

shortlink

Related Articles

Post Your Comments

Related Articles


Back to top button