Latest NewsIndiaNews

ലാലു പ്രസാദ്​ യാദവി​​െന്‍റ ഭൂമി എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു

പട്​ന: ​െഎ.ആര്‍.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട്​ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ്​ യാദവി​​െന്‍റ ഭൂമി എന്‍ഫോഴ്​സ്​മ​െന്‍റ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. ലാലുവി​​െന്‍റ കുടുംബത്തി​​െന്‍റ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ്​ മാള്‍ പണിയാനിരിക്കെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്​. 45 കോടി വിപണി വിലയുള്ള പട്​നയിലെ ഭൂമിയാണ്​ ഇ.ഡി ഏ​​റ്റെടുത്തിരിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജൂലൈയിലാണ്​ ​െഎ.ആര്‍.ടി.സി ഹോട്ടല്‍ ​അഴിമതിയുമായി​ ബന്ധപ്പെട്ട്​ ലാലുവിനെതിരെ ഇ.ഡി കേസ്​ രജിസ്​റ്റര്‍ ചെയ്​തത്​. കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ ഭൂമി ഏറ്റെടുത്തിരിക്കുന്നത്​. കഴിഞ്ഞയാഴ്​ച കേസുമായി ബന്ധപ്പെട്ട്​ ലാലു പ്രസാദ്​ യാദവി​​െന്‍റ ഭാര്യ റാബ്​റി ദേവിയെ അന്വേഷണ സംഘം ചോദ്യം ചെയ്​തിരുന്നു. നേരത്തെ മകന്‍ തേജസ്വി യാദവിനെയും കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ തവണ ചോദ്യം ചെയ്​തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button