Latest NewsKeralaNews

കുഞ്ഞോമനകൾക്ക് അയ്യന്റെ നടയിൽ ചോറൂണ്: പ്രാർത്ഥനകളോടെ പരിഭവങ്ങളില്ലാതെ പമ്പയിൽ അമ്മമാരുടെ കാത്തിരുപ്പ്

ശബരിമല: ശബരിമലയിൽ സ്ഥിരമായി കാണുന്ന ഒരു കൗതുക കാഴ്ചയുണ്ട്.അച്ഛന്റെ മടിയില്‍ വാത്സല്യം നുകര്‍ന്ന് ചോറൂണിനിരിക്കുന്ന കുരുന്നുകൾ. ശബരിമല സന്നിധിയില്‍ ചോറൂണ് ചടങ്ങിനിരിക്കുന്ന കുരുന്നുകൾക്കായി പ്രാർത്ഥനയോടെ പമ്പയിൽ അമ്മമാർ കാത്തിരിക്കും. പമ്പ വരെയെത്തുന്ന അമ്മ കുഞ്ഞിനെ അച്ഛന്റെവശം കാനനവാസന്റെ തിരുനടയിലേക്ക് യാത്രയാക്കും.

തുടര്‍ന്ന് കുഞ്ഞ് പൊന്നമ്പലത്തിലെത്തി ശ്രീലകത്തിനുമുന്‍പില്‍ അയ്യന്റെ തിരുനടയില്‍നിന്ന് ചോറൂണ് കഴിഞ്ഞ് മടങ്ങിവരുന്നതുവരെ പ്രാര്‍ഥനയുമായി അമ്മ പമ്പയില്‍ കാത്തിരിക്കും. നാലുമണിക്കൂര്‍ മുതല്‍ മുകളിലേക്കാണ് ആ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരമ്മയ്ക്കും പരിഭവമില്ല. ആചാരമറിഞ്ഞുതന്നെയാണ് അച്ഛനും അമ്മയും കുഞ്ഞിന് ശബരീശസന്നിധിയില്‍ ചോറൂണ് വഴിപാടു നേരുന്നത്.

ശബരിമലയിലെ ആചാരത്തിന്റെ ഭാഗമായാണ് അമ്മമാര്‍ക്ക് മലകയറാന്‍ കഴിയാത്തത്. സന്നിധാനത്ത് കൊടിമരത്തിനു സമീപമാണ് ചോറൂണ് ചടങ്ങു നടക്കുന്നത്. ദിവസവും രാവിലെയാണ് ചടങ്ങ്. അച്ഛനും അമ്മൂമ്മയും ചേട്ടന്മാരും ചേച്ചിമാരും അപ്പൂപ്പനുമൊക്കെ ചേര്‍ന്നായിരിക്കും പലപ്പോഴും കുഞ്ഞിനെ സന്നിധാനത്തെത്തിക്കുക.

കുഞ്ഞിന്റെ കരച്ചിൽ അടക്കി സന്നിധാനം വരെ നാല് മണിക്കൂടോളം അമ്മയില്ലാതെ കുഞ്ഞിനെ പരിപാലിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ഭക്തിയുടെ നിറവിൽ ഇവർ ഇതെല്ലാം സന്തോഷമായാണ് കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button