Latest NewsNewsPrathikarana Vedhi

കോൺഗ്രസ് -പാക് നേതാക്കളുടെ രഹസ്യ ചർച്ച ; സംശയങ്ങൾ വർധിക്കുന്നു മൻമോഹൻ സിങ്ങും പ്രതിക്കൂട്ടിൽ: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

പ്രമുഖ കോൺഗ്രസ് നേതാക്കൾ മുൻ പാക് വിദേശകാര്യ മന്ത്രിയുമായും പാക് ഹൈക്കമീഷനിലെ പ്രമുഖരുമായും രഹസ്യ ചർച്ച നടത്താൻ തയ്യാറായത് എന്തിനാണ്….. വെറും ഒരു സാധാരണ നടപടിയാണോ അത്?. എങ്കിലെന്തിനാണ് അത് ഇത്രമാത്രം രഹസ്യമാക്കിവെച്ചത്?. പാക് സൈന്യത്തിന്റെ മുൻ ഡയറക്ടർ ജനറലും ഐഎസ്‌ഐയുടെ തലവനുമായിരുന്ന സർദാർ അർഷാദ് റഫീഖ് രാഹുൽ ഗാന്ധിയെയും അഹമ്മദ് പട്ടേലിനെയും പുകഴ്ത്തി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതും ഗുജറാത്തിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും തോൽപ്പിക്കാൻ ആഹ്വാനം നൽകിയതും അഹമ്മദ് പട്ടേലിനെ ഗുജറാത്ത് “മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതു”മൊക്കെ അതിന്റെ ഭാഗമാണോ? പാകിസ്താനുമായി കോൺഗ്രസിന് രഹസ്യമായി എന്താണ് ചർച്ചചെയ്യാനുള്ളത്…..?. ഇന്ന് രാജ്യം ചർച്ചചെയ്യുന്ന വിഷയമാണിത്. ഒരു പ്രമുഖ ഇംഗ്ലീഷ് ചാനലാണ് കോൺഗ്രസ് -പാക് രഹസ്യ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്നത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ആണ് കോൺഗ്രസ് -പാക് രഹസ്യ ചർച്ചയിലെ ഒരു പ്രധാന പങ്കാളി എന്നാണ് ഇംഗ്ലീഷ് ചാനൽ പറയുന്നത് . മണിശങ്കരയ്യരുടെ ദൽഹി ജംഗപുരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടേക്ക് പാക് ഹൈക്കമീഷനിലെ ഉദ്യോഗസ്ഥരും എത്തി. ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ എന്തിനായിരുന്നു ഇത്തരമൊരു രഹസ്യ ബാന്ധവം….?. കോൺഗ്രസിന് മറുപടി പറയാൻ ബാധ്യതയുണ്ടല്ലോ. ചെറിയ കാര്യമല്ലിത്. ഇന്ത്യ സർക്കാർ അറിയാതെ കോൺഗ്രസിന് പാകിസ്താനുമായി എന്താണ് സംസാരിക്കാനുള്ളത്?. കോൺഗ്രസ് ഇതോടെ യഥാർഥത്തിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നു…….. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് പറയുന്നവർ ഇന്നിപ്പോൾ ദേശവിരുദ്ധ കൂട്ടുകെട്ടിന് മുതിരുന്നു. ജിന്നയുടെ പ്രേതം ഇന്നിപ്പോൾ കയറിക്കൂടിയിരിക്കുന്നത് ചില കോൺഗ്രസ് നേതാക്കളിലാണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?.

ഇവിടെ മണിശങ്കരയ്യരുടെ സാന്നിധ്യമാണ് ഏറെ സംശയമുണ്ടാക്കുന്നത്. പാകിസ്ഥാനിൽ ചെന്ന് മോദിയെ തോൽപ്പിക്കാൻ പാക് സഹായം തേടിയയാളാണ് ആ കോൺഗ്രസ് നേതാവ് എന്നത് ഇതിനകം ഏറെ ചർച്ചചെയ്യപ്പെട്ടുവല്ലോ. തന്നെ വധിക്കാനാണ് കോൺഗ്രസ് നേതാവ് പദ്ധതിയിട്ടത് എന്ന മോദിയുടെ ആക്ഷേപം കൂടി ഇപ്പോൾ കാണേണ്ടതുണ്ട്. അത്രഗുരുതരമാണ് വിഷയം. മോദിയെപ്പോലുള്ള ഒരു കരുത്തനായ പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായതിൽ കോൺഗ്രസിന് ദുഖമുണ്ട് എന്നത് നമുക്കൊക്കെ അറിയാം…… അതിലേറെ വിഷമിക്കുന്നവരാണ് ചൈനയും പാക്കിസ്ഥാനും. ഇതിന് ബീജിങ്ങിനും അവരുടെ ഇന്ത്യയിലെ സഹയാത്രികർക്കുമുള്ള റോൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അങ്ങിനെയെന്തെങ്കിലുമുണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടി യിരിക്കുന്നു. ഗുജറാത്ത് പാകിസ്താനോട് ചേർന്ന് കിടക്കുന്ന സംസ്ഥാനമെന്ന നിലക്കുള്ള താല്പര്യം ഇസ്ലാമാബാദിനുണ്ട് എന്നത് ആർക്കാണ് അറിയാത്തത്‌. പടിഞ്ഞാറൻ തീരത്തെ ഇന്ത്യയുടെ പുതിയ പുതിയ പദ്ധതികൾ വല്ലാതെ അലോസരപ്പെടുത്തുന്നത് പാക്കിസ്ഥാനെയാണുതാനും. അതൊക്കെക്കൊണ്ട് മോഡി, ബിജെപി പരാജയപ്പെടണം എന്നത് കോൺഗ്രസിനേക്കാൾ ആഗ്രഹിക്കുന്നത് പാക്കിസ്ഥാനാണ്. ബീജിങ്ങിന്റെ ഏഷ്യൻ വൻകരയിലെ ഒട്ടനവധി പദ്ധതികൾ എല്ലാം പരാജയപ്പെടുന്നത് അടുത്തിടെ കണ്ടു; അതിനെല്ലാം പിന്നിൽ ഒരു ഇന്ത്യൻ ഇടപെടലുമുണ്ടല്ലോ. കോൺഗ്രസിനും ഏതാണ്ട് അതൊക്കെത്തന്നെയാണ് അജണ്ട; എങ്ങിനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുക. ഗുജറാത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്നവരുടെയൊക്കെ സഹായം തേടാൻ കോൺഗ്രസ് തയ്യാറായിരുന്നു. അതിന് പല കാരണങ്ങളുണ്ടാവാം എന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. ഇവിടെ നാം കാണാൻ നിര്ബന്ധിതമാവുന്നത്, പൊതു ശത്രുക്കൾ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിക്കുന്നു എന്നതാണ്. കേരളത്തിൽ ഇസ്ലാമിക മതമൗലികവാദവുമായി കഴിയുന്ന ഒരു പ്രസ്ഥാനം അഹമമ്മദാബാദിൽ പണക്കെട്ടുമായി എത്തിയതും ചാനലുകൾ സംപ്രേഷണം ചെയ്തതാണ്. അതൊക്കെ ഈ പാക് താല്പര്യത്തിന്റെ ഭാഗമായിട്ടാവണം.

മണിശങ്കർ അയ്യർ കാശ്മീരിലെ ഹുറിയത് നേതാക്കളുമായി അടച്ചിട്ട മുറിയിൽ ചർച്ചനടത്തിയതോർക്കുക. ഹുറിയത് നേതാക്കളെ റെയ്‌ഡ് ചെയ്യുകയും അവരെ ദേശവിരുദ്ധ പ്രവർത്തനത്തിനും പാക് പണം കൈപ്പറ്റിയതിനും മറ്റും ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് രാത്രിക്കരാത്രിയെന്നോണം അയ്യരെ കോൺഗ്രസ് നേതൃത്വം കാശ്മീരിലേക്കയച്ചത് എന്നതാണ് അന്ന് ചർച്ചചെയ്യപ്പെട്ടത്. ആ കശ്മീർ കൂടിക്കാഴ്ച്ചകൾക്ക് കോൺഗ്രസ് ഇനിയും വിശദീകരണം നൽകിയിട്ടില്ല, മാത്രമല്ല പാർട്ടിയുടെ ഉന്നതമായ ചില സമിതികളിലേക്ക് മണിശങ്കരയ്യരെ സോണിയ ഗാന്ധി പിന്നീട് നിയമിക്കുകയും ചെയ്തു. പാക് ദല്ലാളന്മാരുമായി നടത്തിയ കൂടിക്കാഴ്ചക്കുള്ള അംഗീകാരമായിട്ടാണോ അതെന്നത് വ്യക്തമാക്കേണ്ടത് കോൺഗ്രസാണ്.

ഇവിടെ ഏറ്റവും ദയനീയമായി, സങ്കടകരമായി തോന്നുന്നത് മൻമോഹൻ സിംഗിന്റെ റോളാണ്. കഷ്ടം എന്നെ പറയേണ്ടൂ…. ഇന്ത്യയുടെ ഒരു മുൻ പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പെരുമാറാമോ?. ഏതെങ്കിലും ഒരു മുൻ പ്രധാനമന്ത്രി ഇതുപോലെ, രാജ്യത്തിനെതിരെയുള്ള ശക്തികളുമായി രഹസ്യ ചർച്ചകൾ നടത്തിയിട്ടുണ്ടാവുമോ?. സംശയിക്കപ്പെടുന്നതിന് വഴിവെക്കുന്നത് കുറ്റമാണോ….. ഇന്ത്യക്ക് അങ്ങിനെയൊരു നേതാവിനെ പോറ്റാൻ കഴിയുമോ?. ഇറ്റലിയും മറ്റും ഇന്ത്യയിൽ ഏറെ ആശയക്കുഴപ്പങ്ങൾ മുൻപ് സൃഷ്ടിച്ചിരുന്നു…… അതിനുപിന്നാലെയല്ലേ ഇതൊക്കെ. എന്തിനായിരുന്നു ആ കൂടിക്കാഴ്ച എന്നത് വ്യക്തമാക്കാൻ എന്താണ് കോൺഗ്രസോ മൻമോഹൻ സിംഗോ ഇതുവരെ തയ്യാറാവാതിരുന്നത്?. ഈ വാർത്ത പുറത്തുവന്നശേഷവും എന്താണവർ വായ് തുറക്കാത്തത്‌ / പാക് നേതാക്കളുമായി മാത്രമാണോ അതോ മറ്റാരെങ്കിലുമായും അവർ ഇതുപോലുള്ള രഹസ്യ ചർച്ചകൾ നടത്തിയോ? എന്തിനാണ് അത് മണിശങ്കരയ്യരുടെ വസതിയിലാക്കിയത്? എന്തുകൊണ്ടാണ് അത് മൻമോഹൻ സിംഗിന്റെ വസതിയിലോ സോണിയയുടെ വസതിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പൊതുസ്ഥലത്തോ ആക്കാതിരുന്നത് ?

കഴിഞ്ഞില്ല അല്ലെങ്കിൽ തീരുന്നില്ല സംശയങ്ങൾ…… ഈ പാക് – കോൺഗ്രസ് രഹസ്യ ചർച്ചയുടെ വിവരമറിയാവുന്നയാളാണോ മുൻ പാക് ആർമി ഡയറക്ടർ ജനറൽ സർദാർ അർഷാദ് റഫീഖ് ?. മോദിയെ തോൽപ്പിക്കാനുള്ള പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത് ഈ കൂടിക്കാഴ്ചയുടെ ഫലമായിട്ടാണോ? അതിൽ ഐഎസ്‌ഐയുടെ റോൾ എന്താവും?. പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നതുപോലെ മോദിയെ തന്നെ ലക്ഷ്യമിട്ടാണോ ഇതൊക്കെത്തന്നെയും?. എൻഎസ്‌ജി സംരക്ഷണയിലുള്ള ഒരാളാണ് പാക്കിസ്ഥാനുമായി രഹസ്യചർച്ചക്കായി പോയത് എന്നതും ഓർക്കേണ്ടതുണ്ട്. ഗുരുതരമായ വിഷയമാണിത്…. കോൺഗ്രസിന് തലയൂരാൻ കഴിയില്ലതന്നെ. മറുപടി പറഞ്ഞേതീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button