Latest NewsKerala

ഇന്ന് ഹര്‍ത്താല്‍

മലപ്പുറം ; ഇന്ന് ഹര്‍ത്താല്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ചാണ് പൊന്നാനി നഗരസഭയില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ആര്‍.എസ്.എസ് പൊന്നാനി മണ്ഡല്‍ കാര്യവാഹക്  പള്ളപ്രം സ്വദേശിയായ എണ്ണഴിയില്‍ സിജിത്തി (29)ന് വെട്ടേല്‍ക്കുകയായിരുന്നു. അക്രമത്തില്‍ സിജിത്തിന്റെ വലതു കൈപ്പത്തി ഭാഗികമായി അറ്റു. ഇടതു കൈയുടെ എല്ലു പൊട്ടിയിട്ടുണ്ട്. ഓട്ടോ യാത്ര പോകാനെന്ന വ്യാജേന വിളിച്ച ശേഷമായിരുന്നു ആക്രമണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button