Latest NewsNewsIndia

രാജ്യത്ത് പെട്രോള്‍ വില 22 രൂപയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു : എല്ലാവരേയും അത്ഭുതപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം

മുംബൈ: കേന്ദ്രമന്ത്രി ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് . രാജ്യത്ത് പെട്രോള്‍ വില 22 രൂപയാകുമെന്നായിരുന്നു പ്രഖ്യാപനം. പെട്രോള്‍ ലിറ്ററിന് 22 രൂപക്ക് വില്‍ക്കാന്‍ സാധിക്കുമെന്ന പ്രഖ്യാപനമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. മെഥനോള്‍ ചേര്‍ത്തുള്ള പെട്രോളാണ് ഈ വിലയില്‍ ലഭിക്കുക. മലിനീകരണം കുറയുന്നതിനൊപ്പം വിലയും കുറയുമെന്നതാണ് ഈ പെട്രോളിന്റെ ഗുണം. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

മലിനീകരണം കുറയ്ക്കുന്നതിന് പെട്രോളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ക്കാന്‍ പദ്ധതിയുണ്ടെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു പ്രഖ്യാപിക്കുമെന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി. ഇതോടെ പെട്രോളിന് വിലകുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന ചൈനയില്‍, പെട്രോളിന് 17 രൂപ മാത്രമാണ് വിലയെന്നു പറഞ്ഞ മന്ത്രി, ഇന്ത്യയില്‍ വില 22 രൂപയാക്കാന്‍ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. സ്വീഡിഷ് വാഹനനിര്‍മ്മാണക്കമ്പനിയായ വോള്‍വോ മെഥനോള്‍ ചേര്‍ത്തുള്ള പെട്രോള്‍ ഉപയോഗിക്കുന്ന പ്രത്യേക എന്‍ജിന്‍ അവതരിപ്പിച്ചതായും ഇതുപയോഗിച്ച് 25 ബസുകള്‍ ഓടിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എഴുപതിനായിരം കോടി രൂപയോളം ചെലവുവരുന്ന പെട്രോള്‍ റിഫൈനറികള്‍ നിര്‍മ്മിക്കുന്നതിനുപകരം ഇക്കാര്യം ആലോചിക്കാന്‍ പെട്രോളിയം മന്ത്രാലയത്തോട് ശുപാര്‍ശചെയ്തിട്ടുണ്ട്. മെഥനോളിന് ആകെ വേണ്ട നിക്ഷേപം ഒന്നരലക്ഷം കോടി മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button