Latest NewsNewsGulf

വാറ്റ് നടപ്പാക്കുന്നതിനു മുമ്പ് യുഎഇയിലെ ബിസിനസുകാര്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം ഇങ്ങനെ

വാറ്റ് നടപ്പാക്കുന്നതിനു മുമ്പ് വില വര്‍ധിപ്പിക്കരുത് എന്ന നിര്‍ദേശവുമായി യുഎഇ. ദുബായിലെ വാണിജ്യ വ്യാവസായിക ഉപഭോക്തൃ സംരക്ഷണ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2018 ജനുവരി ഒന്നിനാണ് വാറ്റ് പ്രാബല്യത്തില്‍ വരുന്നത്. ഇതിനു മുമ്പ് വില വര്‍ധിപ്പിക്കുന്ന ചെറുകിട വ്യാപാരികള്‍ പിഴ നല്‍കേണ്ടി വരും.

വാറ്റ് നടപ്പാക്കുന്നതിന് മുമ്പായി വ്യാപാരികള്‍ തങ്ങള്‍ വില്‍ക്കുന്ന ഉത്പനങ്ങളുടെ വിലകള്‍ വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ദുബായില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. 2018 ജനുവരി ഒന്ന് മുതല്‍ പുതിയ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാത്തവര്‍ക്ക് പിഴ നല്‍കേണ്ടി വരും. ഇതിനുള്ള പരിശോധന നടത്താനും വാണിജ്യ വ്യാവസായിക ഉപഭോക്തൃ സംരക്ഷണ സമിതി തീരുമാനിച്ചു. ഉപഭോക്തൃക്കള്‍ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തിലും നടപടി സ്വീകരിക്കും.

ചില്ലറ വ്യാപാരികള്‍ അവരുടെ വിലനിര്‍ണയ പട്ടിക അനുസരിച്ചായിരിക്കണം വില വര്‍ധിപ്പിക്കേണ്ടത്. യാതൊരു ന്യായീകരണമില്ലാതെ വില വര്‍ദ്ധിപ്പിച്ചാല്‍ ആര്‍ക്കും പിഴവുണ്ടാകുമെന്നും സി സി സി പി സിഇഒ മുഹമ്മദ് അലി റാഷിദ് ലൂത പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button