Latest NewsNewsIndia

റസ്റ്റോറന്റിലെ നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

തമിഴ്‌നാട്: സേലത്തെ ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട്ടിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. വെള്ളിയാഴ്ച സ്‌കൂളില്‍ നിന്ന് മടങ്ങാത്തതിനെത്തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പള്ളിപ്പട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം അഗ്രഹാരയിലെ രണ്ടാമത്തെ തെരുവിലെ ഒരു റസ്റ്റോറന്റിലെ നാലാം നിലയിലേക്ക് രണ്ടു പെണ്‍കുട്ടികള്‍ കയറിപ്പോകുന്നതായി നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ പെണ്‍കുട്ടികളാണ് ഇരുവരെന്ന് പോലീസ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ചാടിയ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. ചാടിയ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എന്താണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button