Latest NewsNewsInternational

ന്യൂയോര്‍ക്കില്‍ സ്ഫോടനം

ന്യൂയോര്‍ക്ക്•ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടനിലെ ബസ് ടെര്‍മിനലില്‍ സ്ഫോടനം. തിങ്കളാഴ്ച രാവിലെ മാന്‍ഹട്ടനില്‍ ടൈംസ് സ്ക്വയറിന് സമീപത്തെ പോര്‍ട്ട്‌ അതോറിറ്റി ബസ് ടെര്‍മിനലിലാണ് സ്ഫോടനമുണ്ടായത്.

അജ്ഞാതമായ ഉറവിടത്തില്‍ നിന്ന് 42 ാം സ്ട്രീറ്റിലെ 8 ാമത്തെ അവന്യൂവിലാണ് സ്ഫോടനമുണ്ടായതെന്ന് ന്യൂയോര്‍ക്ക് പോലീസ് വകുപ്പിന്റെ ട്വീറ്റില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് എ,സി, ഇ ലൈനുകള്‍ ഒഴിപ്പിച്ചു.

അതേസമയം, പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാളെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. ഇയാള്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button