Latest NewsNewsIndia

കോടതിയില്‍ അപമാനിക്കപ്പെട്ടു; രാജീവ് ധവാന്‍ ഇനി കോട്ടണിയില്ല

ന്യൂഡല്‍ഹി: കോടതിയില്‍ അപമാനിക്കപ്പെട്ടെതിനെ തുടര്‍ന്ന് സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വക്കീല്‍ ജാലി ഉപേക്ഷിക്കുന്നുവെന്ന് കാണിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചു. ഡല്‍ഹി സര്‍ക്കാറും ലഫറ്റനന്റ് ഗവര്‍ണര്‍ക്കുമിടയിലെ കേസില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി കേന്ദ്ര സര്‍ക്കാര്‍ കേസില്‍ ഡിസംബര്‍ ആറിന് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നടത്തിയ വാദം കേള്‍ക്കലിനിടെ ചീഫ് ജസ്റ്റിസും ധവാനും തമ്മില്‍ ചൂടേറിയ വാദം നടന്നിരുന്നുവെന്നും ഇതാണ് തീരുമാനത്തിലേക്കു നയിച്ചതെന്നുമാാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. അന്ന്

കേസിലെ വാദം അവസാനഘട്ടത്തിലെത്തിയപ്പോള്‍ എതിര്‍ഭാഗത്തിന്റെ വാദത്തെ ഖണ്ഡിക്കാന്‍ വീണ്ടും ധവാന്‍ എഴുന്നേറ്റുവെങ്കിലും അത് കേള്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ആദ്യം തയാറായിരുന്നില്ല. പിന്നീട് അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന നിബന്ധനയില്‍ ദീപക് മിശ്ര ധവാന് സംസാരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button