Latest NewsNewsGulf

യുഎഇയിലേക്കുള്ള വിസ അപേക്ഷ നിരസിക്കുന്നതിനു കാരണമായ ഏഴ് കാര്യങ്ങള്‍

എല്ലാ വര്‍ഷവും ലോകം മുഴുവനുള്ള ദശലക്ഷകണക്കിനു പേരാണ് യുഎഇയിലേക്ക് വരുന്നത്. ടൂറിസ്റ്റുകളും ജോലി തേടി വരുന്നവരും പ്രവാസികളും ഇങ്ങനെ എത്തുന്നുണ്ട്. ഓരോ വര്‍ഷവും ലഭിക്കുന്ന വിസ അപേക്ഷകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

ഒരു സന്ദര്‍ശന വിസ അല്ലെങ്കില്‍ ജോലിക്കുള്ള വിസയ്ക്കായി അപേക്ഷിക്കുന്നത് ലളിതമായ പ്രക്രിയയാണ്. ആവശ്യമുള്ള രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ടിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, യു.എ.ഇ.യിലെ ക്ഷണിതാവില്‍ നിന്നുള്ള രേഖ, ടൂറിസ്റ്റ് വിസക്ക് റിട്ടേന്‍ ടിക്കറ്റ് എന്നിവ നല്‍കണം.

സാധാരണയായി ഇത് തടസ്സമില്ലാത്ത വിസ ലഭിക്കുന്ന പ്രക്രിയയാണ്. പക്ഷേ ചില സമയങ്ങളില്‍ വിസ നിരസിക്കാം. യുഎഇയിലേക്കുള്ള വിസ അപേക്ഷ നിരസിക്കുന്നതിനു കാരണമായ ഏഴ് കാര്യങ്ങള്‍ താഴെ പറയുന്നവയാണ്

1. നേരത്തെ ഒരു റസിഡന്‍സ് വിസ ലഭിച്ച ശേഷം യുഎഇ വിസ റദ്ദാക്കാതെ രാജ്യം വിട്ടാല്‍ പിന്നീട് വിസ ലഭിക്കാന്‍, ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പോയി
നിങ്ങളുടെ മുന്‍ റെസിഡന്‍സി വിസ ക്ലിയര്‍ ചെയ്യണം.

2. കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് വിസ നിരസിക്കാന്‍ കാരണമാകും.

3. യുഎഇയില്‍ നേരെത്ത ക്രിമിനല്‍,വഞ്ചന കുറ്റം നടത്തിയവരുടെ വിസ ഇമിഗ്രേഷന്‍ വിഭാഗം തള്ളിക്കളയും.

4. നേരെത്ത ടൂറിസ്റ്റ് വിസയ്ക്കായി രാജ്യത്ത് പ്രവേശിക്കാത്തവരുടെ യുഎഇ വിസ ക്ലിയര്‍ ചെയ്യാതെ പക്ഷം അപേക്ഷ നിരസിക്കും.

5. തൊഴില്‍ വിസയ്ക്കായി അപേക്ഷിച്ച അപേക്ഷകര്‍ രാജ്യത്ത് പ്രവേശിച്ചിട്ടില്ലെങ്കെില്‍ അംഗീകാരം ലഭിക്കാന്‍ ട്രാവല്‍ ഏജന്‍സിയോ അല്ലെങ്കില്‍ സ്‌പോണ്‍സറോ ഇമിഗ്രേഷന്‍ വിഭാത്തില്‍ പഴയ വിസ ക്ലിയര്‍ ചെയ്യണം.

6. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രൊഫഷണല്‍ കോഡുകളുടെ ടൈപ്പ് ഇവ പിശകുകളുള്ള പക്ഷം വിസ അപേക്ഷയില്‍ അംഗീകാരം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകാനും ചിലപ്പോള്‍ വിസ നിരസിക്കാനും കാരണമാകും.

7. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിലെ ചിത്രം വ്യക്തമല്ലാത്ത പക്ഷവും അപേക്ഷ നിരസിക്കാം.

 

shortlink

Post Your Comments


Back to top button