USALatest News

ഒബാമയുടെ ടോയ്ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ യോഗ്യതയില്ലാത്തയാളാണ് ട്രംപെന്ന് പ്രമുഖ ദിനപത്രം

വാഷിംഗ്‌ടൺ ; ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖ ദിനപത്രം. “മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ടോയ്ലറ്റ് വൃത്തിയാക്കാനോ ജോര്‍ജ് ബുഷിന്റെ ഷൂ പോളിഷ് ചെയ്യാനോ യോഗ്യതയില്ലാത്തയാളാണ് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്” എന്ന് അമേരിക്കയിലെ പ്രമുഖ ദിനപത്രമായ ‘യു.എസ്.എ ടുഡേ’. പത്രത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു. വനിതാ സെനറ്റും ഡെമമാക്രാറ്റിക് പാര്‍ട്ടി മെമ്ബറുമായ ഗില്ലി പ്രാന്‍ഡിനെതിരെ ട്രംപ് “സംഭാവന കിട്ടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തയാളാണ് ഗില്ലി” എന്ന ട്വീറ്റ് ആണ് ഈ വിവാദത്തിന് കാരണമായത്.

”മോശമായ ട്വീറ്റിലൂടെ പ്രസിഡന്റ് പദവിയില്‍ ഇരിക്കാന്‍ ട്രംപ് അര്‍ഹനല്ലെന്ന് തെളിയെിച്ചിരിക്കുകയാണ്. ഒബാമയും ബുഷും പല നിലയ്ക്കും വാക്കുപാലിക്കാതിരിക്കുകയും കള്ളം പറയുകയും ചെയ്തിട്ടുണ്ടെങ്കിലും ഒരു ഘട്ടത്തില്‍ പോലും സഭ്യതവിട്ടുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും” എഡിറ്റോറിയലില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button