Latest NewsNewsGulf

സന്ദര്‍ശക വിസയില്‍ ഷാര്‍ജയില്‍ എത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ

സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെ സഹോദരിയുടെ അടുത്ത് എത്തിയ മലയാളി യുവാവിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി.എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ ഉണ്ണികൃഷ്ണനെ(33)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരി അനിതയുടെ അടുത്ത് എത്തിയതായിരുന്നു യുവാവ്. പിന്നീട് ഉണ്ണികൃഷ്ണനു ഷാര്‍ജയില്‍ തന്നെ ജോലിയും തരപ്പെടുത്തിരുന്നു.

തുടർന്ന് നടക്കാൻ പോയ യുവാവിനെയാണ് കെട്ടിടത്തിന്റെ പരിസരത്തു നിന്ന് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. താമസ്ഥലത്തിനു സമീപത്തുള്ള സൂപ്പര്‍മാര്‍ക്കറ്റി നിന്നു വീട്ടു സാധനങ്ങള്‍ വാങ്ങി കൊടുത്ത ശേഷമായിരുന്നു ഉണ്ണികൃഷ്ണൻ പുറത്തേക്ക് പോയത്. സമീപ വാസികളാണ് സഹോദരി അനിതയെ വിവരം അറിയിച്ചത്. തലയ്ക്കു പരിക്കേറ്റ ഉണികൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും പോകുന്ന വഴിക്കു തന്നെ മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്കു ശേഷം നാട്ടിലേയ്ക്കു കൊണ്ടു വരും. അവിവാഹിതനാണ് ഉണ്ണികൃഷ്ണൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button