Latest NewsNewsIndia

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം

ലുധിയാന: പഞ്ചാബിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയം. ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ വിജയം തിരഞ്ഞെടുപ്പ് അട്ടിമറിച്ച് നേടിയതാണെന്നു ആരോപിച്ച് ബി.ജെ.പിയും അകാലിദളും രംഗത്ത് വന്നു.

ഇന്നു വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് ഫലം വന്നത്. മിക്കാവും എല്ലാ സ്ഥലങ്ങളിലും കോണ്‍ഗ്രസ് അനുകൂല സ്ഥാനാര്‍ത്ഥികളാണ് വിജയം കരസ്ഥമാക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പട്യാലയിലെ 58 വാര്‍ഡുകളും തൂത്തുവാരി. ബിജെപിക്കു ഇവിടെ ഒരു സീറ്റ് പോലും കിട്ടിയില്ല. അതേസമയം ജലന്ധറില്‍ 66 വാര്‍ഡുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഇവിടെ ബിജെപി എട്ടും അകാലിദള്‍ നാലും സീറ്റ് നേടി. അമൃത്സറില്‍ 69 സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. 12 സീറ്റുകള്‍ ബി.ജെ.പി – അകാലി ദള്‍ സഖ്യം കരസ്ഥമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button