KeralaLatest NewsNews

എം.എം.മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി വിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ ആക്ഷേപം ഉന്നയിച്ച വൈദ്യുതമന്ത്രി എം.എം.മണിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തി. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഢിയായ മരം വെട്ടുകാരനെപ്പോലെയാണ് എം.എം.മണിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഭൂമാഫിയയുടെ വാടക ഗുണ്ടയാണ് എം.എം.മണിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

സത്യസന്ധരായ ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തുകയാണ്. സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് മന്ത്രിയ്ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുള്ളത്. സി.പി.ഐയെ തകര്‍ക്കാന്‍ ആരില്‍ നിന്നോ അച്ചാരം വാങ്ങിയത് പോലെയാണ് മന്ത്രിയുടെ പ്രവര്‍ത്തനം. അതേസമയം, ഈ വിഷയത്തില്‍ എം.എം.മണി ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Tags

Post Your Comments


Back to top button
Close
Close