Latest NewsNewsInternational

പാകിസ്ഥാനിൽ സ്ഫോടനം

ഇസ്​ലാമാബാദ്​: പാകിസ്ഥാനിൽ ക്വട്ടയില്‍ ബോംബാക്രമണത്തിലും വെടിവെപ്പിലും അഞ്ച് മരണം. രണ്ടു പേര്‍ക്ക്​ ഗുരുതര പരിക്കേറ്റു. നഗരത്തിലെ ഏറ്റവും സുരക്ഷയുള്ള പ്രദേശത്തെ ബേതല്‍ മെമ്മോറിയല്‍ ചര്‍ച്ചിലാണ്​ സംഭവം. ചര്‍ച്ചില്‍ പ്രാര്‍ഥന നടക്കുന്ന സമയത്ത്​ രണ്ട്​ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും സ്​ഫോടനത്തിനു ശേഷം വെടിവെപ്പുമുണ്ടായെന്നുമാണ് സൂചന.

നാല്​ മൃതദേഹങ്ങളും പരിക്കേറ്റ 20 ഒാളം പേരും ആശുപത്രിയില്‍ ഉണ്ടെന്ന്​ അധികൃതര്‍ വ്യക്തമാക്കി. പോലീസും സുരക്ഷാ ഉദ്യോഗസ്​ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button