Latest NewsNewsIndia

പാകിസ്ഥാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജം : ഇനി ഇന്ത്യയ്ക്കു നേരെ ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാനു നേരെ മിന്നലാക്രമണം ഉണ്ടാകും

ആക്രമണം നേരിടാന്‍ ഒരുങ്ങിയിരിയ്ക്കാന്‍ വ്യോമസേനാ തലവന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ കര-നാവിക-വ്യോമസേനകള്‍ പാകിസ്ഥാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തുവന്നു. ഇന്ത്യന്‍ മണ്ണില്‍ ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക്കിസ്ഥാനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് എയര്‍ചീഫ് രാകേഷ് കുമാര്‍ സിങ് ബദൗരിയ വ്യക്തമാക്കി.
പാകിസ്ഥാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണ്. ഇനി ഇന്ത്യയ്ക്കു നേരെ ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാനു നേരെ മിന്നലാക്രമണം ഉണ്ടാകും . ആക്രമണം നേരിടാന്‍ ഒരുങ്ങിയിരിയ്ക്കാനാണ് പാകിസ്ഥാന് വ്യോമസേനാ തലവന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also : ഗുജറാത്തിലെ സ്‌ഫോടനമടക്കം നടത്തിയ ദാവൂദിന്റെ അനുയായിയെ ഇന്ത്യക്ക് വിട്ടുനല്‍കാതെ ബ്രിട്ടണ്‍: പാക് വംശജനായ ആഭ്യന്തര സെക്രട്ടറിയുടെ നീക്കം വിവാദത്തിലേക്ക്

പാക്കിസ്ഥാന്‍ വിഷമിക്കാതിരിക്കാന്‍ ചെയ്യേണ്ടത് തീവ്രവാദത്തെ പ്രോത്സാഹിപ്പാക്കാതിരിക്കുക എന്നതു മാത്രമാണെന്നും അദ്ദേഹം പറയുന്നു. പാക് അധീന കാശ്മീരിലെ തീവ്രവാദി ക്യാംപുകള്‍ക്ക് നേരേ ആകാശമാര്‍ഗം ആക്രമണം നടത്താന്‍ വ്യോമസേന സജ്ജമാണ്. തീവ്രവാദി ക്യാംപുകള്‍ കൃത്യമായി തകര്‍ക്കാന്‍ വ്യോമസേനയ്ക്കു അനായാസം സാധിക്കും. ഏതെങ്കിലും ഒരു സാഹചര്യത്തില്‍ ആക്രമണം വേണ്ടി വന്നാല്‍ 24 മണിക്കൂറും വ്യോമസേന സജ്ജമാണെന്നും ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button