Jobs & VacanciesNews

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രോജക്ടിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രോജക്ട് ഫെല്ലോ/പ്രോജക്ട് സയന്റിസ്റ്റ്, ജി.ഐ.എസ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. എം.എസ്.സി ജിയോളജി/എം.എസ്.സി ജ്യോഗ്രഫിയും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് പ്രോജക്ട് ഫെല്ലോ/പ്രോജക്ട് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള പ്രോജക്ടുകളില്‍ വിവിധ ജില്ലകളില്‍ ഫീല്‍ഡ് വര്‍ക്കില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രതിമാസം 20,000 രൂപ ആയിരിക്കും വേതനം. ഒഴിവുകള്‍ – 16.

ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ഡിപ്ലോമയും, ജി.ഐ.എസില്‍ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള പ്രോജക്ടുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രതിമാസം 18,000 രൂപയാണ് വേതനം. ഒഴിവുകള്‍ – 18. പ്രോജക്ട് ഫെല്ലോ/സയന്റിസ്റ്റ് തസ്തികകളിലേക്ക് ഡിസംബര്‍ 22 നും ജി.ഐ.എസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് 23 നും വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും മാര്‍ക്കും, വയസും തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം അതത് ദിവസങ്ങളില്‍ രാവിലെ 10ന് തിരുവനന്തപുരം വികാസ് ഭവനിലുള്ള ഭൂവിനിയോഗ ബോര്‍ഡ് ഓഫീസില്‍ എത്തിച്ചേരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button