USALatest NewsInternational

ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച്‌ വ്ളാഡിമിര്‍ പുടിന്‍; കാരണം ഇതാണ്

വാഷിംഗ്ടണ്‍ : ഒരു വലിയ ഭീകരാക്രമണത്തില്‍ നിന്ന് റഷ്യയെ രക്ഷിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സിഐഎ കൈമാറിയ വിവരത്തിലൂടെ റഷ്യയിലെ പ്രധാനനഗരം സെന്റ് പീറ്റേഴ്സ്ബര്‍ഗിനെ ലക്ഷ്യമിട്ട ഭീകരാക്രമണം റഷ്യന്‍ ഭരണകൂടത്തിന് തകര്‍ക്കാന്‍ കഴിഞ്ഞതിനാലും,ഇതിലൂടെ റഷ്യയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായതിനാലുമാണ് വ്ളാഡിമിര്‍ പുടിന്‍ നന്ദി അറിയിച്ചതെന്ന് വൈറ്റ് ഹൗസ് ഞായറാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പറഞ്ഞു. റഷ്യയും ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. സിഐഎ ‍മേധാവി മൈക്ക് പോംപിയോയ്ക്കും പുടിനും ട്രംപും അഭിനന്ദനം അറിയിച്ചു. അമേരിക്കയുടെ സിഐഎ നല്‍കിയ രഹസ്യ വിവരം അനുസരിച്ച്‌ ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്‌എസ്ബി) അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button