Latest NewsNewsIndiaGulf

യുവതിയെ ജോലി വാഗ്ദാനം ചെയ്തു സൗദിയിൽ അനാശാസ്യ പ്രവർത്തനങ്ങൾക്കായി കടത്തി: രക്ഷകയായി സുഷമ സ്വരാജ്

ഹൈദരാബാദ്: 29 കാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്തു അനാശാസ്യ പ്രവർത്തനങ്ങൾക്കായി സൗദി അറേബിയയിലേക്ക് കടത്തിയതായി റിപ്പോർട്ട്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സുഷമ സ്വരാജിന്റെ സമയോചിതമായ ഇടപെടലുകൾ മൂലം യുവതിയെ രക്ഷപെടുത്തി. സാമിന ബീഗം എന്ന യുവതിയെയാണ് തിരികെ നാട്ടിൽ എത്തിച്ചത്. മൂന്നു മാസം മുൻപാണ് യുവതിയെ സൗദിയിൽ ജോലിക്കായി ഏജൻസി കൊടുപോയത്.

ഇവിടെ  വീട്ടു ജോലിക്കായി നിർബന്ധിച്ച ഇവർ യുവതിയെ അനാശാസ്യത്തിനായി മനുഷ്യക്കടത്തു സംഘത്തിലേക്കായിരുന്നു എത്തിച്ചത്. വിസമ്മതിച്ചപ്പോൾ ആഹാരവും നല്കാതെയായി. ഇവരെ കുറിച്ച് പിന്നീട് വിവരങ്ങൾ അറിയാതെയായതോടെ സുഷമാ സ്വരാജിന് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button