Latest NewsNewsIndia

നിശാ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി

പനാജി: സംസ്ഥാനത്ത് നിശാ പാര്‍ട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍. മയക്കുമരുന്ന് ഉപയോഗിച്ചവര്‍ക്ക് നേരം വെളുക്കും വരെ നൃത്തം ചെയ്യാം, എന്നാല്‍ മദ്യം ഉപയോഗിക്കുന്നവര്‍ക്ക് മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ നൃത്തം ചെയ്യാനാകൂ, അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസിന് വിഷമമില്ല എന്ന വസ്തുത അദ്ദേഹം പരോക്ഷമായി അവതരിപ്പിക്കുകയും ചെയ്തു. കൂടാതെ ഗോവയിലെ മയക്കുമരുന്ന് വിതരണ കേന്ദ്രങ്ങള്‍ പോലീസ് മനസ്സിലാക്കിയിട്ടുണ്ടെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിശാ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ എംഎല്‍എ പ്രതാപ്‌ സിംഗ് റാണേയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി വന്‍തോതില്‍ മയക്കു മരുന്ന് ഒഴുകുന്നത് നിയന്ത്രിക്കാന്‍ നേരത്തേ തന്നെ ഗോവ സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തിയിരുന്നു. കൂടാതെ, ചില ഹോട്ടലുകളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ സ്ഥിരമായി മയക്കുമരുന്ന് വില്പനയും ഉപയോഗവും കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button