CricketLatest NewsNewsSports

കോലി അനുഷ്‌ക ദമ്പതികള്‍ക്കു എതിരെ വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ്

ഭോപ്പാല്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും വിവാഹത്തില്‍ വിവാദ പരമാര്‍ശവുമായി ബിജെപി നേതാവ്. ഇരുവരും വിവാഹതിരായത് ഇറ്റലിയിലെ ടസ്‌കനിലാണ്. ഇതിനു എതിരെയാണ് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രംഗത്തു വന്നിരിക്കുന്നത്. കോലി അനുഷ്‌ക ദമ്പതികള്‍ രാജ്യസ്‌നേഹികളല്ലെന്നാണ് എംഎല്‍എ പറയുന്നത്. അതു കൊണ്ടാണ് ഇരുവരും ഭഗവാന്‍ ശ്രീരാമന്‍ വിവാഹിതനായ മണ്ണ് വിട്ട് വിദേശ രാജ്യത്ത് വച്ച് വിവാഹിതരായി മാറിയത്.

ബിജെപി എംഎല്‍എ ശക്യയാണ് വിവാദ പരമാര്‍ശം നടത്തിയത്. ഇരു താരങ്ങളും പ്രശസ്തിയും സമ്പത്തും നേടിയത് ഇന്ത്യയില്‍ നിന്നായിരുന്നു. പക്ഷേ വിവാഹം കഴിക്കാന്‍ വിദേശ രാജ്യം തെരെഞ്ഞടുത്തതില്‍ താന്‍ അസ്വസ്ഥനാണെന്ന് ശേക്യ പറഞ്ഞു. ശേക്യയുടെ പരമാര്‍ശം ഇതിനകം വിവാദമായി മാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button