Latest NewsKeralaNews

കേ​ന്ദ്ര​ഫ​ണ്ട് അ​നു​വ​ദി​ച്ച​ വിഷയത്തെക്കുറിച്ച് സംസ്ഥാന സ​ര്‍​ക്കാ​ര്‍ പറയുന്നത് ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേണ്ടി കേ​ന്ദ്ര​ഫ​ണ്ട് അ​നു​വ​ദി​ച്ച​തായി അറിയിപ്പ് ലഭിച്ചില്ലെന്നു കേരളാ സര്‍​ക്കാ​ര്‍ അറിയിച്ചു. ദു​ര​ന്ത​നി​വാ​ര​ണ നി​ധി​യി​ലേ​ക്കു ഓ​ഖി ദു​ര​ന്തം നടക്കുന്നതിനു മുമ്പ് പ​ണം എ​ത്തിയിട്ടുണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസാണ് ഇക്കാര്യം അറിയിച്ചത്.

പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തി മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ 325 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചത്. കേ​ര​ള​ത്തി​നും ത​മി​ഴ്നാ​ടി​നും, ല​ക്ഷ​ദ്വീ​പി​നും കൂ​ടിയാണ് ഇത്. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് തുക അനുവദിച്ചത്. മുമ്പ് കേന്ദ്രം 76 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 325 കോടി രൂപ അനുവദിച്ചത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷംരൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. മാത്രമല്ല ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു ഒന്നര ലക്ഷം രൂപയും നല്‍കും.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് മോദിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം കേരളം പ്രധാനമന്ത്രിയെ അറിയിച്ചത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 325 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതായി വാർത്ത വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button