Latest NewsNewsIndia

നിരോധിത ഫോണുമായി ഇന്ത്യയില്‍ വിദേശ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: നിരോധിത ഫോണുമായി ഇന്ത്യയില്‍ വിദേശ യുവാവ് അറസ്റ്റില്‍. ഇസ്രയേലി യുവാവാണ് സംഭവത്തില്‍ പിടിയിലായത്. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത്. സമ്രത് ഇദോ എന്ന 23 വയസുകരാനായ യുവാവിനെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം മുന്‍ ഇസ്രയേല്‍ സൈനികനാണ്.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ ലഗേജില്‍ സാറ്റലൈറ്റ് ഫോണുള്ളതായി കണ്ടെത്തിയത്. വിനോദ സഞ്ചാരത്തിനു വേണ്ടിയാണ് ഇദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജാരാക്കി. ഇദ്ദേഹത്തെ 25,000 രൂപ ജാമ്യത്തില്‍ വിട്ടു. ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണുകള്‍ നിരോധിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇദോ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button