Technology

ശാസ്ത്രലോകത്തെയും അത്ഭുതപ്പെടുത്തി കടലില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ദ്വീപ്

ശാസ്ത്രലോകത്തെയും അത്ഭുതപ്പെടുത്തി കടലില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ദ്വീപ്. ഇത് കേള്‍ക്കുമ്പോള്‍ എല്ലാവരും അതിശയിക്കുമെങ്കിലും വിശ്വസിച്ചേ പറ്റൂ. കാരണം ശാസ്ത്രലോകം വരെ ഈ ദ്വീപിന്റെ കാര്യത്തെ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നത്. 2014ലാണ് ഈ ദ്വീപ് രൂപപ്പെട്ടത്. ഹംഗ ടോംഗ-ഹംഗ ഹാപേ എന്ന പ്രദേശിക പേരില്‍ അറിയപ്പെടുന്ന ദ്വീപ് തെക്കന്‍ പസഫിക് സമുദ്രത്തിന്നടിയില്‍ സജീവമായിരിക്കുന്ന ഒരു അഗ്‌നിപര്‍വതം രൂപം കൊണ്ടതാണിത്. അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍തോതില്‍ ചാരവും മറ്റ് അവശിഷ്ടങ്ങളും പുറന്തള്ളപ്പെട്ടിരുന്നു. ഇത് സമുദ്രോപരിതലത്തില്‍ അടിഞ്ഞു കിടക്കുകയും ചെയ്തു. ഇത്തരം പ്രതിഭാസങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടിട്ടുള്ളതാണ്. ചാരം സമുദ്രത്തിനു മേലെ കൂനകൂടി ഒടുവില്‍ തിരകളില്‍പ്പെട്ട് ഒഴുകിപ്പോകുകയാണു പതിവ്. എന്നാല്‍ ആ ദ്വീപ് സകല പ്രതീക്ഷകളും തെറ്റിച്ചു. സമുദ്രത്തിലെ ടോംഗ എന്നു പ്രാദേശികമായി അറിയപ്പടുന്നയിടത്താണ് ദ്വീപ് രൂപപ്പെട്ടിരുന്നത്.

ഹംഗ ടോംഗ-ഹംഗ ഹാപേ എന്നൊരു പ്രാദേശിക പേരും നല്‍കി. 30,000 അടി ഉയരത്തിലാണ് അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരം ഇവിടെ കുന്നുകൂടിയിരുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞതോടെ അതു ചുരുങ്ങി വരാന്‍ തുടങ്ങി. സമുദ്രത്തില്‍ അലിഞ്ഞില്ലാതാകുമെന്നു കരുതിയ ദ്വീപ് പക്ഷേ പതിയെ നിലയുറപ്പിക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത്. അതോടെയാണ് നാസയുടെയും ശ്രദ്ധ ദ്വീപിലേക്കു തിരിഞ്ഞത്.

അതുവരെയുള്ള ദ്വീപിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളെല്ലാം പഠിച്ചു. ആദ്യത്തെ ആറാഴ്ച ഒട്ടും സ്ഥിരതയില്ലാത്ത രൂപത്തിലായിരുന്നു ദ്വീപ്. അടിയ്ക്കടി രൂപം മാറിക്കൊണ്ടിരുന്നു. പല ഭാഗങ്ങളും ഒലിച്ചുപോയി. എന്നാല്‍ ഇളകിക്കിടക്കുന്ന അഗ്‌നിപര്‍വത ചാരവും ഉപ്പുവെള്ളവും പതിയെപ്പതിയെ ‘കൂട്ടാ’യി. അതോടെ ദ്വീപിന്റെ അടിത്തട്ടും ഉറച്ചു. മറ്റു ചില രാസപ്രവര്‍ത്തനങ്ങള്‍ കൂടി നടന്നതോടെ ദ്വീപ് ഇടിയുന്നത് പൂര്‍ണമായും നിന്നു. ഇത്തരത്തില്‍ ദ്വീപിനു ബലം പകര്‍ന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നറിയാനും ഗവേഷണം നടക്കുകയാണ്.

ഏകദേശം മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇന്ന് 400 അടി ഉയരമുള്ള പര്‍വതമുഖം ഉള്‍പ്പെടെ, ബഹിരാകാശാത്തു നിന്നു വരെ കാണാവുന്ന വിധം സമുദ്രത്തില്‍ തലയുയര്‍ത്തി നിലല്‍ക്കുകയാണ് ടോംഗ-ഹംഗ ഹാപേ. യു ആകൃതിയിലുള്ള ദ്വീപിനു സമീപം മറ്റു രണ്ട് ചെറുദ്വീപുകള്‍ കൂടിയുണ്ട്. ദ്വീപിനകത്ത് ഒരു ചെറുതടാകവും രൂപപ്പെട്ടിരിക്കുന്നു. ആറു മുതല്‍ 30 വര്‍ഷം വരെ ഈ ദ്വീപ് ഇവിടെ കാണുമെന്നാണ് നാസ ഉറപ്പു നല്‍കുന്നത്.

എങ്ങനെയാണ് ദ്വീപ് സൃഷ്ടിക്കപ്പെട്ടതെന്നു മനസ്സിലായതോടെ നാസയ്ക്ക് ഒരു കാര്യം കൂടെ വ്യക്തമായി. കാഴ്ചയില്‍ ഹംഗ ടോംഗ ദ്വീപിനു സമാനമായ ദ്വീപുകള്‍ നേരത്തേ ചൊവ്വയിലും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 150 വര്‍ഷത്തിനിടെ ലോകത്ത് അഗ്‌നിപര്‍വത സ്ഫോടനത്തിലൂടെ രൂപപ്പെട്ട മൂന്നു ‘പ്രത്യേക’ ദ്വീപുകളില്‍ ഒന്നാണിത്. ചെറുദ്വീപുകളുണ്ടായിട്ടുണ്ട്. എന്നാല്‍ രൂപ്പപ്പെടാനെടുത്ത രാസപ്രവര്‍ത്തനങ്ങളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നോക്കിയാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണീ ദ്വീപെന്നാണു ഗവേഷകര്‍ പറയുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button